125 ലിറ്റർ കോടയും 15 ലിറ്റർ ചാരായവുമായി പിടിയിൽ
125 ലിറ്റർ കോടയും 15 ലിറ്റർ ചാരായവുമായി ഒരാൾ അറസ്റ്റിൽ. മാങ്കോട് ഇലവുകാട് വാർവിളാകത്ത് വീട്ടിൽ ജോയി(53)യാണ് ചടയമംഗലം എക്സൈസ് സംഘത്തിന്റെ പിടിയിലായത്.
ചടയമംഗലം: 125 ലിറ്റർ കോടയും 15 ലിറ്റർ ചാരായവുമായി ഒരാൾ അറസ്റ്റിൽ. മാങ്കോട് ഇലവുകാട് വാർവിളാകത്ത് വീട്ടിൽ ജോയി(53)യാണ് ചടയമംഗലം എക്സൈസ് സംഘത്തിന്റെ പിടിയിലായത്. ജോയിയുടെ ഇലവുകാട്ടുള്ള വീട്ടിൽനിന്ന് ചാരായം വാറ്റാനായി പാകപ്പെടുത്തിയ കോടയും വാറ്റുചാരായവും ഗ്യാസ് അടുപ്പും സിലിൻഡറുമാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. റെയ്ഡിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ജി.ഉണ്ണികൃഷ്ണൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ജയേഷ്, ചന്തു, ശ്രേയസ് ഉമേഷ്, സാബു എന്നിവർ പങ്കെടുത്തു
0
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
disqus,
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ