Responsive Ad Slot

Slider

ജില്ലയില്‍ 56123 പുതുവോട്ടര്‍മാര്‍ സമ്മതിദാനാവകാശത്തിലേക്ക് നയിക്കാനായത് വിജയം - ജില്ലാ കലക്ടര്‍

സമ്മതിദാനാവകാശ വിനിയോഗത്തിലേക്ക് അരലക്ഷത്തിലധികം പേരെ നയിക്കാനായത് ജനാധിപത്യത്തിന്റെ വിജയമെന്ന് ജില്ലാ തിരഞ്ഞടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ എന്‍. ദേവി
കൊല്ലം: സമ്മതിദാനാവകാശ വിനിയോഗത്തിലേക്ക് അരലക്ഷത്തിലധികം പേരെ നയിക്കാനായത് ജനാധിപത്യത്തിന്റെ വിജയമെന്ന് ജില്ലാ തിരഞ്ഞടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കേണ്ടതിന്റെ പ്രാധാന്യം തിരിച്ചറിയുന്നവരുടെ എണ്ണംകൂടുന്നത് തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ജനകീയാഭിമുഖ്യത്തിനുകൂടിയാണ് തെളിവാകുന്നത്. ശാസ്ത്രീയമായ രീതിയിലൂടെ നടത്തിയ ബോധവത്കരണ-പ്രചാരണ പരിപാടികളാണ് ലക്ഷ്യംകാണുന്നത്. സമ്മതിദാന അവകാശത്തിന്റെ പ്രാധാന്യത്തിലൂന്നിയബോധവല്‍ക്കരണം, രജിസ്‌ട്രേഷന്‍ ക്യാംപ് തുടങ്ങി വിവിധ പരിപാടികളാണ് സ്വീപിന്റെയും ഇലക്ഷന്‍ വിഭാഗത്തിന്റെയും ആഭിമുഖ്യത്തില്‍ നടന്നുകൊണ്ടിരിക്കുന്നത് എന്നും വ്യക്തമാക്കി.

ജില്ലയില്‍ കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചതിനു ശേഷം 56123 പേര്‍ വോട്ടര്‍ പട്ടികയില്‍ പുതുതായി പേര്‌ചേര്‍ത്തു. ജില്ലയിലാകെ 2103448 വോട്ടര്‍മാരാണ് നിലവിലുള്ളത്. ആകെ വോട്ടര്‍മാരില്‍ 1000355 പുരുഷ•ാരും 1103074 സ്ത്രീകളും 19 ട്രാന്‍സ്‌ജെന്‍ഡര്‍മാരും. ഭിന്നശേഷിക്കാര്‍ 20,329 പേര്‍. 85 വയസ്സിന് മുകളിലുള്ള 17939 വോട്ടര്‍മാരാണ് ജില്ലയില്‍ ഉള്ളത്. കരുനാഗപ്പള്ളി നിയോജകമണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത്-210229; കുറവ് കൊല്ലത്തും-170053.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com