Responsive Ad Slot

Slider

പൊതുമേഖല ബാങ്കായ ബാങ്ക് ഒഫ് ബറോഡ കടയ്ക്കലിൽ പ്രവർത്തനം തുടങ്ങി

കേരളത്തിൽ പ്രവർത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി പ്രമുഖ പൊതുമേഖല ബാങ്കായ ബാങ്ക് ഒഫ് ബറോഡ 17 പുതിയ ശാഖകൾ ആരംഭിക്കുന്നു.
കടയ്ക്കൽ: കേരളത്തിൽ പ്രവർത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി പ്രമുഖ പൊതുമേഖല ബാങ്കായ ബാങ്ക് ഒഫ് ബറോഡ 17 പുതിയ ശാഖകൾ ആരംഭിക്കുന്നു. ഇതിൽ പുതിയ നാല് ശാഖകളുടെ ഉദ്ഘാടനം കഴിഞ്ഞ ദിവസങ്ങളിലായി നടന്നു. തിരുവനന്തപുരം വട്ടിയൂർക്കാവ്, എറണാകുളം മുളന്തുരുത്തി, കണ്ണൂർ ചെറുപുഴ, കൊല്ലം ഭരണിക്കാവ്, കടയ്ക്കൽ, ഇടുക്കി വണ്ണപ്പുറം എന്നിവിടങ്ങളിലെ ശാഖകളാണ് പുതുതായി പ്രവർത്തനം തുടങ്ങിയത്. 

കൊല്ലം കടയ്ക്കൽ ശാഖയുടെ ഉദ്ഘാടനം മുൻ ഡെപ്യൂട്ടി കളക്ടർ എം. എ റഹീം നിർവഹിച്ചു. ഇതോടെ കേരളത്തിലെ ബി.ഒ.ബി ശാഖകളുടെ എണ്ണം 226ൽ എത്തി. മെച്ചപ്പെട്ട സാമ്പത്തിക സേവനങ്ങൾ ഉപഭോക്താക്കളിൽ എത്തിക്കുന്നതിന്റെ ഭാഗമായിട്ടാണ് ശാഖകൾ വർദ്ധിപ്പിക്കുന്നതെന്ന് എറണാകുളം സോണൽ മേധാവി ശ്രീജിത്ത് കൊട്ടാരത്തിൽ പറഞ്ഞു.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com