കടയ്ക്കൽ: ഡോ.വയല വാസുദേവൻ പിള്ള മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ വയലായിൽ "മഴവില്ല് 2023" സംഘടിപ്പിച്ചു. കൊല്ലം ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് അഡ്വ.സാം കെ.ഡാനിയേൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ബേബി ഷീല അദ്ധ്യക്ഷയായി. ഇട്ടിവ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അമൃത, വാർഡംഗം ബൈജു, പ്രിൻസിപ്പൽ എസ്.ഡി.ഷീജ, എച്ച്.എം.ഡി കെ.ഷിബു, പി.ടി.എ വൈസ് പ്രസിഡന്റ് പി. അനിൽകുമാർ, സ്റ്റാഫ് സെക്രട്ടറിമാരായ രഞ്ജിത്ത്, എം.മനോജ് എന്നിവർ ചടങ്ങിൽ സംസാരിച്ചു. അദ്ധ്യാ പകനായ ബി.ഒ.ചന്ദ്ര മോഹൻ നന്ദി പറഞ്ഞു. തുടർന്ന് വിവിധ വിഷയങ്ങളിൽ കുട്ടികളുടെ മികവുകൾ വേദിയിൽ അവതരിപ്പിച്ചു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
disqus,
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ