Responsive Ad Slot

Slider

കേരള ചിക്കൻ ഔട്ട്ലറ്റ് കടയ്ക്കലിൽ പ്രവർത്തനം ആരംഭിച്ചു

കോഴിയിറച്ചിയുടെ അമിതവിലയ്ക്ക് പരിഹാരം കണ്ടെത്തുന്നതിനും സംശുദ്ധമായ കോഴിയിറച്ചി ഉപഭോക്താക്കൾക്ക് ലഭ്യമാക്കാനും കേരളത്തിലെ ആഭ്യന്തരവിപണിയുടെ അമ്പത് ശതമാ
കടയ്ക്കൽ: കോഴിയിറച്ചിയുടെ അമിതവിലയ്ക്ക് പരിഹാരം കണ്ടെത്തുന്നതിനും സംശുദ്ധമായ കോഴിയിറച്ചി ഉപഭോക്താക്കൾക്ക് ലഭ്യമാക്കാനും കേരളത്തിലെ ആഭ്യന്തരവിപണിയുടെ അമ്പത് ശതമാനം ഇറച്ചിക്കോഴി സംസ്ഥാനത്തിനകത്തുതന്നെ ഉത്പാദിപ്പിച്ച് വിപണനം ചെയ്യാനുമുള്ള സർക്കാർ പദ്ധതിയാണ് കേരള ചിക്കൻ പദ്ധതി തദ്ദേശ സ്വയംഭരണ വകുപ്പ് കുടുംബശ്രീ മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. 

കർഷകർക്ക് ഇന്റഗ്രേഷൻ ഫീസ് (വളർത്തുകൂലി) നൽകുന്ന രീതിയിൽ കുടുംബശ്രീ ബ്രോയ്ലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ നേതൃത്വത്തിലാണ് കേരള ചിക്കൻ പദ്ധതി മുന്നോട്ട് പോകുന്നത് ഇന്റഗ്രേഷൻ അഥവാ കോൺട്രാക്ട് ഫാർമിംഗ് എന്നത് ഒരു ദിവസം പ്രായമായ കോഴിക്കുഞ്ഞുങ്ങൾ, മരുന്ന്, തീറ്റ എന്നിവ ഇറച്ചികോഴി കർഷകർക്ക് നൽകി 45 ദിവസം പ്രായമാകുമ്പോൾ തിരിച്ചെടുത്ത് വിപണിയിൽ വിൽക്കുന്ന പ്രക്രിയയാണ്. ഇറച്ചിക്കോഴിയുടെ വില വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ വില നിയന്ത്രണത്തിനായി കേരള ചിക്കൻ പദ്ധതി കൂടുതൽ ജില്ലകളിലേക്ക് വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. 

കേരള ചിക്കൻ കടയ്ക്കൽ ഔട്ട്ലെറ്റിന്റെ ഉദ്ഘാടനം കടയ്ക്കൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം. മനോജ്‌ കുമാറിന്റെ അധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലതിക വിദ്യാധരൻ നിർവ്വഹിച്ചു, സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ എസ് വിക്രമൻ ആദ്യ വിൽപ്പന നടത്തി ചടങ്ങിൽ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ആർ ശ്രീജ, സ്ഥിരം സമിതി അധ്യക്ഷ കെ എം മാധുരി, CDS ചെയർ പേഴ്സൺ രാജേശ്വരി, വൈസ് ചെയർ പേഴ്സൺ ഇന്ദിരഭായി, അഡ്വ.ടി. ആർ തങ്കരാജ് സി ദീപു, ആർ എസ് ബിജു, ഷിബു കടയ്ക്കൽ, ജനപ്രതിനിധികൾ, രാഷ്ട്രീയ പ്രവർത്തകർ, കുടുംബശ്രീ ഉദ്യോഗസ്ഥർ, ലൈസൻസി രജിത ,കുടുംബശ്രീ പഞ്ചായത്ത്‌ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com