ചിതറ: ചിതറ കണ്ണങ്കോട് റബ്ബർ പുരയിട ത്തിൽ നിന്ന വേങ്ങമരത്തിനുള്ളിൽ
തീ പിടിച്ച് ഒടിഞ്ഞ് വീണു. കണ്ണങ്കോട് സ്വദേശി അശോകിന്റെ ഉടമസ്ഥതയിലുള്ള റബ്ബർ തോട്ടത്തിന് നടുവിൽ നിന്ന വേങ്ങ മരത്തിനാണ് വൈകുന്നേരം അഞ്ച് മണിയോടെ തീ പിടിച്ചത്.പച്ച മരത്തിന് ചുവട്ടിൽ നിന്നും പുറമെ കാണാനാവാത്ത വിധം തീ പടർന്ന് കഷണങ്ങളായി ഒടിഞ്ഞു വീഴുകയായിരുന്നു. പുക പടർന്നതിനെ തുടർന്ന് നാട്ടു കാർ അറിയിച്ചതോടെ കടയ്ക്കൽ നിന്നും ഫയർഫോഴ്സ് എത്തി തീ അണയ്ക്കുകയായിരുന്നു. മരത്തിന് അകം തീ പിടിച്ചത് എങ്ങനെ എന്ന് വ്യക്തമല്ല. മരത്തിനുള്ളിൽ തേൻ നിറഞ്ഞ് തീ പിടിച്ചതാകാം എന്ന് ഫയർ ഫോഴ്സ് പറഞ്ഞു. വിവിധ ഇടങ്ങളിൽ നിന്ന് തീ പിടിത്തം കാണാൻ നിരവധി പേരാണ് എത്തിയത്.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ