Responsive Ad Slot

Slider

മോഷണ കേസുകളിലെ പ്രതി പാലോട് പോലീസിന്റെ പിടിയിലായി

ബൈക്ക് മോഷണം ചെയ്തുകൊണ്ട് പോയ കേസിലെ പ്രതിയായ ചിതറ, മേച്ചേരി, സുബൈർ മാൻസിലിൽ സഞ്ജു(40) നെ കിളിമാനൂർ പോലീസ് പിടികൂടി. മുൻപും നിരവധി മോഷണം

പാലോട്: ബൈക്ക് മോഷണം ചെയ്തുകൊണ്ട് പോയ കേസിലെ പ്രതിയായ ചിതറ, മേച്ചേരി, സുബൈർ മാൻസിലിൽ സഞ്ജു(40) നെ പാലോട് പോലീസ് പിടികൂടി. മുൻപും നിരവധി മോഷണം കേസിലെ പ്രതിയായിരുന്നു സഞ്ജു. കാട്ടുംപുറം സ്വദേശിയായ സുബിൻ എന്ന ആളിന്റെ ഹീറോ ഹോണ്ട പാഷൻ ബൈക്ക് രാത്രിയിൽ മോഷണം ചെയ്തു കൊണ്ടു പോവുകയായിരുന്നു. 

 സുബിൻ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയെ തുടർന്ന് അന്വേഷണം നടത്തിവരവേ മോഷണം ചെയ്തെടുത്ത ബൈക്കുമായി പാലോട് പോലീസ് സ്റ്റേഷൻ പരിധിയിൽ വച്ച് പോലീസ് ചെക്കിങ്ങിനിടയിൽ കൃത്യമായ രേഖകൾ ഇല്ലാതെ പിടിക്കപ്പെടുകയായിരുന്നു. തുടർന്ന് കിളിമാനൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതായി മനസ്സിലാക്കി പ്രതിയെ കിളിമാനൂർ പോലീസ് സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു. പല സ്റ്റേഷനുകളിലായി നിരവധി മോഷണ കേസുകളിൽ പ്രതിയാണ് പിടിക്കപ്പെട്ട സഞ്ജു. മുൻപു നടന്ന വാഹന മോഷണ കേസുകളിൽ പ്രതിക്ക് പങ്കുണ്ടോ എന്നുള്ള കാര്യം അന്വേഷിച്ചു വരികയാണെന്ന് കിളിമാനൂർ പോലീസ് സ്റ്റേഷൻ ISHO എസ്.സനോജ് അറിയിച്ചു.

0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com