Responsive Ad Slot

Slider

കടയ്ക്കൽ ദേവീക്ഷേത്ര ഊട്ടുപുരയുടെ കുറ്റിവയ്പ്പ് കർമ്മം നടന്നു

ദേവീക്ഷേത്രത്തിൽ പുതിയതായി പണികഴിപ്പിക്കാൻ പോകുന്ന ഊട്ടുപുരയുടെ കുറ്റിവയ്പ്പ് ചടങ്ങ് ഇന്ന് നടന്നു.ഭക്ത ജനങ്ങളുടെയും, തിരുവതാംകൂർ ദേവസ്വം ബോർഡിന്റേയും
കടയ്ക്കൽ: ദേവീക്ഷേത്രത്തിൽ പുതിയതായി പണികഴിപ്പിക്കാൻ പോകുന്ന ഊട്ടുപുരയുടെ കുറ്റിവയ്പ്പ് ചടങ്ങ് ഇന്ന് നടന്നു.ഭക്ത ജനങ്ങളുടെയും, തിരുവതാംകൂർ ദേവസ്വം ബോർഡിന്റേയും സഹായത്താലാണ് ഊട്ടുപുരയുടെ നിർമ്മാണം നടക്കുന്നത്. 

ദേവീ ക്ഷേത്ര മൈതാനിയിൽ നടന്ന ചടങ്ങിൽ ക്ഷേത്രോപദേശ സമിതി സെക്രട്ടറി ഐ. അനിൽകുമാർ, പ്രസിഡന്റ് എസ്.വികാസ്, വൈസ് പ്രസിഡന്റ്‌ വിഷ്ണു, ജെ. എം മർഫി, സബ് ഗ്രൂപ്പ് ഓഫീസർ വി. ഷിബു, ഉപദേശക സമിതി അംഗങ്ങളായ അനിൽ കുമാർ ദേവിസ്റ്റുഡിയോ, സുനിൽ ശങ്കർനഗർ, അനിൽ കുമാർ കാറ്റാടിമൂട്, സുനിൽ കുമാർ കോട്ടപ്പുറം, പത്മകുമാർ, വിഥുൻ വേണു, ക്ഷേത്ര ജീവനക്കാർ ജയൻ, പ്രസീത് കോൺട്രാക്ടർമാർ ഭക്തജനങ്ങൾ എന്നിവർ പങ്കെടുത്തു. ഊട്ടുപുരയുടെ നിർമ്മാണദ്‌ഘാടനം 2022 ഒക്ടോബർ 23 ഞായറാഴ്ച രാവിലെ 8 മണിക്ക് ബഹുമാനപ്പെട്ട ദേവസ്വം ബോർഡ് പ്രസിഡന്റ്‌ അഡ്വ. കെ അനന്തഗോപൻ ഉദ്ഘാടനം ചെയ്യും. ബോർഡ് അംഗം പി.എം തങ്കപ്പൻ മുഖ്യാഥിതി യായിരിക്കും.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com