Responsive Ad Slot

Slider

16 വർഷം മുൻപ് വാടകയ്ക്ക് എടുത്ത മരുതിക്കാറുമായി മുങ്ങിയ പ്രതിയെ അഞ്ചൽ പോലീസ് അറസ്റ്റ് ചെയ്തു

അഞ്ചൽ ഇടമുളക്കൽ നീറായിതോട് കടയിൽ വീട്ടിൽ ചാന്തപിള്ള മകൻ ഷൈജു ലുക്കോസ് ആണ് അറസ്റ്റിലായത്. 2006 ജനുവരി 22 തീയതി അഞ്ചൽ തഴമേൽ വക്കം മുക്ക് നെല്ലിമൂട്ടിൽ

അഞ്ചൽ: ഇടമുളക്കൽ നീറായിതോട് കടയിൽ വീട്ടിൽ ചാന്തപിള്ള മകൻ ഷൈജു ലുക്കോസ് ആണ് അറസ്റ്റിലായത്. 2006 ജനുവരി 22 തീയതി അഞ്ചൽ തഴമേൽ വക്കം മുക്ക് നെല്ലിമൂട്ടിൽ മുഹമ്മദ്‌ ഫാറൂഖ് എന്നയാളിന്റെ KL 24 5899 രജിസ്റ്റർ നമ്പറിലുള്ള മാരുതി കാർ ടൂറിനുപോകാൻ രണ്ട് ദിവസത്തേക്ക് വാടകയ്ക്കു വേണം എന്ന് പറഞ്ഞു മുഹമ്മദ്‌ ഫാറൂഖ്ൽ നിന്നും വാങ്ങിക്കൊണ്ട് പോകുകയും സുഹൃത്തുക്കളോടപ്പം പോകുന്നവഴി അഞ്ചലിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വെക്കാൻ ശ്രമിക്കവേ പോലീസ് പിടിയിൽ ആകുകയും റിമാൻഡ് ചെയ്യുകയും ചെയ്തു. ജയിലിൽ നിന്നും പുറത്തിറങ്ങിയ പ്രതി കുടുംബത്തോടൊപ്പം വണ്ടിയുമായി നാടുവിടുകയായിരുന്നു.

പോലീസ് പ്രതിയെക്കുറിച്ച് അറിഞ്ഞെങ്കിലും കണ്ടെത്താനായില്ല. മുക്കുപണ്ടം പണയം വെച്ച കേസിൽ കോടതിയിൽ ഹാജരാകാതിരുന്നതിനാൽ പ്രതിയെ ബഹു. കൊട്ടാരക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോർട്ട് 2008 ൽ ഇയാളെ പിടികിട്ടാപുള്ളി ആയി പ്രഖ്യാപിച്ചു. 2009 ൽ മറ്റൊരു കേസിലും പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കുകയും ചെയ്തു. വാഹനവുമായി കടന്നുകളഞ്ഞ കേസിൽ പുനലൂർ കോടതി ഇയാളെ 2010ലും പിടികിട്ടാപുള്ളി ആയി പ്രഖ്യാപിക്കുകയും ചെയ്തു. പോലീസ് പലതവണ അനേഷിച്ചു എങ്കിലും ഇയാളെ കണ്ടെത്താൻ കഴിഞ്ഞില്ല. കഴിഞ്ഞ മൂന്ന് മാസമായി അഞ്ചൽ പോലീസ് നടത്തിയ അന്വേഷണത്തിൽ ഷൈജു ലുക്കോസ് തന്റെ പേര് ലുക്കോസ് എന്ന് മാറ്റി മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം പഞ്ചായത്തിലെ പുത്തൻഅങ്ങാടി എന്ന സ്ഥലത്തു കുടുംബവുമായി കഴിയുന്നു എന്ന് വിവരം ലഭിച്ചു. നാഷണൽ പെർമിറ്റ്‌ ലോറിയിൽ ഡ്രൈവർ ആയി ജോലി ചെയ്യുകയാണെന്നും മനസിലാക്കി.

രണ്ടര മാസം മുൻപ് കർണാടകത്തിലേക്ക് പോയ ഷൈജു ലുക്കോസ് വിവിധ സംസ്ഥാനങ്ങളിൽ വണ്ടിയുമായി ഓട്ടം പോയതിനുശേഷം കഴിഞ്ഞ ദിവസം പുത്തൻഅങ്ങാടിയിലെ വീട്ടിൽ തിരിച്ചെത്തിയപ്പോൾ അഞ്ചൽ ഐ.എസ്.എച്ച്.ഒ ഗോപകുമാർ, എസ്.ഐ പ്രജീഷ് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ എച്ച്.ആർ വിനോദ് കുമാർ, സിവിൽ പോലീസ് ഓഫീസർ അരുൺ, സിവിൽ പോലീസ് ഓഫീസർ ജോസഫ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്ത് വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com