അഞ്ചല്‍: രോഗിയുമായി പോയ ആംബുലന്‍സ് മറിഞ്ഞുണ്ടായ അപകടത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ക്കും രോഗിക്കും പരുക്കേറ്റു. ഡ്രൈവര്‍ പുനലൂര്‍ സ്വദേശി രഞ്‌ജിത്ത് പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. ഇയാളെയും ആംബുലന്‍സ് ഉണ്ടായിരുന്ന രോഗിയേയും ആശുപത്രിയിലേക്ക് മാറ്റി. അഞ്ചല്‍-ആയൂര്‍ പാതയില്‍ അമൃത പെട്രോള്‍ പമ്ബിന് സമീപമായിരുന്നു അപകടം. അപകടത്തില്‍ പരുക്കേറ്റയാളെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകവെയാണ് അപകടമുണ്ടായത്. സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് ഇറങ്ങിവന്ന കാറിനെ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചു മാറ്റുന്നതിനിടെ നിയന്ത്രണം വിട്ട് ആംബുലന്‍സ് എതിര്‍ വശത്തേയ്‌ക്ക് മറിയുകയായിരുന്നു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
disqus,
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ