കടയ്ക്കല്‍: കടയ്ക്കല്‍ പ്രക്ഷോഭത്തിന്റെ ഓര്‍മപുതുക്കലിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കോളജ് വിദ്യാര്‍ത്ഥികള്‍ക്കായി ഓണ്‍ലൈനായി സംഘടിപ്പിച്ച ഉപന്യാസരചനാ മത്സരം വിജയികളെ പ്രഖ്യാപിച്ചു. നിലമേല്‍ എന്‍.എസ്.എസ് കോളേജിലെ മൂന്നാം വര്‍ഷ മലയാളം ബിരുദ വിദ്യാര്‍ത്ഥിനി ജെ.എസ്. സജ്മിക്കാണ് ഒന്നാം സ്ഥാനം. വര്‍ക്കല എസ്.എന്‍ കോളേജിലെ ഒന്നാം വര്‍ഷ സുവോളജി ബിരുദ വിദ്യാര്‍ത്ഥിനി എസ്.ഫസീല, കൊട്ടിയം മന്നം മെമ്മോറിയല്‍ എന്‍.എസ്.എസ്.എസ് കോളേജിലെ ഒന്നാം വര്‍ഷ ഇക്കണോമിക്‌സ് ബിരുദ വിദ്യാര്‍ത്ഥിനി എസ്. സുമയ്യ എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.എഴുത്തുകാരായ ജി.ആര്‍.ഇന്ദുഗോപന്‍, ബി. മുരളി എന്നിവര്‍ വിധിനിര്‍ണയം നടത്തി.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
disqus,
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ