മടത്തറ: കൊല്ലായിൽ വീട് വാടകയ്ക്കെടുത്ത് വൻ തോതിൽ ചാരായ വാറ്റ് നടത്തി വന്നിരുന്ന സംഘം 161500 രൂപയുടെ കള്ളനോട്ടും പിടിക്കൂടി. വാമനപുരം എക്സൈസ് സംഘത്തിനെ കണ്ട് ഇവർ ഓടി രക്ഷപ്പെട്ടു. എന്നാൽ വിൽപ്പനയ്ക്ക് തയ്യാറാക്കി കാറിൽ കടത്താൻ വച്ചിരുന്ന 350 ലിറ്ററോളം ചാരായവും കാറും വാമനപുരം എക്സൈസ് സംഘം പിടിച്ചെടുത്തു. ഈ ചാരായ വാറ്റിന് നേതൃത്വം നൽകിയ പാങ്ങോട് കൊച്ചാലുംമ്മൂട് ഇർഫാൻ മൻസിലിൽ നൂഹ്ക്കണ്ണ് മകൻ മണൽ ഇർഷാദ് എന്നറിയപ്പെടുന്ന ഇർഷാദ് എക്സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെട്ടു.
എന്നാൽ ഇർഷാദിൻ്റെ നീല KL 16 M 6744 സിഫ്റ്റ് കാർ കസ്റ്റഡിയിൽ എടുത്തു. ഈ കാറിലാണ് ചാരായം കടത്തിക്കൊണ്ട് വന്നത്. കഴിഞ്ഞ ലോക്ക് ഡൗൺ കാലത്തും ഇയാൾ കാഞ്ചിനട വനത്തിനുള്ളിൽ വൻ തോതിൽ ചാരായം വാറ്റി വിൽപ്പന നടത്തിയിരുന്നു അന്നും ഇയാളെ എക്സൈസ് അറസ്റ്റ് ചെയ്തിരുന്നു. പാലോട് പോലീസും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ