ജില്ലയിലെ എല്ലാ അക്ഷയകേന്ദ്രങ്ങള്‍ക്കും തിങ്കള്‍, ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം നാലുവരെ പകുതി എണ്ണം ജീവനക്കാരെ ഉള്‍പ്പെടുത്തി പ്രവര്‍ത്തിക്കാമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഹാജരാകുന്ന ജീവനക്കാരുടെ തുല്യം എണ്ണം സന്ദര്‍ശകര്‍ക്ക് മാത്രം കേന്ദ്രത്തിനുള്ളില്‍ പ്രവേശിക്കാം.
അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന തദ്ദേശസ്ഥാപന പരിധികളില്‍ ഉള്‍പ്പെട്ട എല്ലാ വാണിജ്യ സഹകരണ ബാങ്കുകള്‍ക്കും ആര്‍.ബി.ഐ അംഗീകൃത ധനകാര്യ സ്ഥാപനങ്ങള്‍ക്കും പൊതുജന ബന്ധമില്ലാതെ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെ പ്രവര്‍ത്തിക്കാനും അനുമതിയുണ്ട്.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ