ഡയാലിസിസിനായി ഭാര്യയുമൊത്ത് ഇരുചക്ര വാഹനത്തിൽ ഹോസ്പിറ്റലിലേയ്ക്ക് പോകവേ മണ്ണടിയ്ക്കടുത്തു വച്ച് ടിപ്പറിടിച്ച് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കടയ്ക്കൽ മാങ്കോട് അബ്ദുൽ സലാമിന്റെ മകൻ റവൂഫുദീൻ മരണപ്പെട്ടു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ വച്ചാണ് മരണം സംഭവിച്ചത്.
കൊല്ലം മെഡിസിറ്റിയിലാണ് ന്യൂറോ സർജറിക്ക് വിധേയനായത്.അവിടുത്തെ ചികിത്സയ്ക്ക് രണ്ടുലക്ഷത്തോളം രൂപബില്ലായതിൽ റൗഫിന്റെ സാഹചര്യം ബോധ്യപ്പെടുത്തിയതിനെത്തുടർന്ന് 25000 രൂപ കുറവ് ചെയ്തിരുന്നു.പ്രൈവറ്റ് ഹോസ്പിറ്റലായതിനാൽ ചികിത്സാചെലവ് താങ്ങാൻ കഴിയാത്തതിനാലാണ് വെന്റിലേറ്ററിലായിരുന്ന റവൂഫിനെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. എന്നാൽ മണിക്കൂറുകൾക്കകം മരണപ്പെടുകയായിരുന്നു.
അബ്ദുൽ സലാമിന്റെ കുടുംബത്തിൽ വൃക്കരോഗം ഓരോരുത്തരെയായി പിടികൂടുകയായിരുന്നു. ഭാര്യയും ഒരു മകനും വൃക്കരോഗം ബാധിച്ച് നേരത്തേ മരണപ്പെട്ടിരുന്നു.രണ്ടുവർഷം മുമ്പാണ് റൗഫും വൃക്ക രോഗത്തിനടിമപ്പെട്ടത്.നിർധന കുടുംബാംഗമായിരുന്ന റൗഫ് ഓട്ടോറിക്ഷ ഓടിച്ചാണ് കുടുംബം പുലർത്തിയിരുന്നത്.അതിനിടയിലാണ് അസുഖബാധിതനായത്. തുടർന്നാണ് കടയ്ക്കൽ മാങ്കോട് നിന്നും ഭാര്യ വീടായ കടമ്പനാട് ഐവർകാലയിലേക്ക്താമസം മാറിയത്. എല്ലാമെല്ലാമായ പ്രിയതമന് തൻറെ കിഡ്നി കളിലൊന്ന് നൽകാൻ ഭാര്യ ഷൈജ സന്നദ്ധയായതോടെ കോഴിക്കോട് ഇഖ്റ ഹോസ്പിറ്റലുമായി ബന്ധപ്പെട്ട് കിഡ്നി മാറ്റിവക്കുന്നതിനായുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ചു വരികയായിരുന്നു.ഐവർകാല മുസ്ലിംജമാഅത്തും നാട്ടുകാരും മുൻകൈയ്യെടുത്ത് ശസ്ത്രക്രിയയ്ക്കുള്ള തുക സമാഹരിച്ചു വരികയായിരുന്നു.
ആഴ്ചയിൽ മൂന്ന് ഡയാലിസിസ് വീതം അടൂർ മരിയൻ ഹോസ്പിറ്റലിൽ നടന്നു വരികയായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ട് കാരണം സ്കൂട്ടറിൽ ഭാര്യയുമൊത്താണ് ഹോസ്പിറ്റലിൽ പോയി വരാറുള്ളത്. അങ്ങോട്ട് റവൂഫും ഡയാലിസിസിന് ശേഷം നല്ലപാതിയും സ്ക്കൂട്ടറോടിയ്ക്കും.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ ഷൈജയുമൊത്ത് ഹോസ്പിറ്റലിലേക്ക് പോകുമ്പോഴാണ് മണ്ണടി ആലുംമൂട്ടിനടുത്ത് വച്ച് പാഞ്ഞുവന്ന ടിപ്പർ ലോറി ഇരുവരെയും ഇടിച്ചു തെറിപ്പിച്ചത്.
കിഡ്നി മാറ്റിവയ്ക്കാൻ കാത്തുനിന്നില്ല റൗഫുദീൻ യാത്രയായി
ഡയാലിസിസിനായി ഭാര്യയുമൊത്ത് ഇരുചക്ര വാഹനത്തിൽ ഹോസ്പിറ്റലിലേയ്ക്ക് പോകവേ മണ്ണടിയ്ക്കടുത്തു വച്ച് ടിപ്പറിടിച്ച് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കടയ്ക്കൽ
0
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)
disqus,
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ