കടയ്ക്കൽ: അത്യാധുനിക ഓക്സിജൻ പ്ലാന്റ്, ആശുപത്രിയുടെ വികസനത്തിന് ആവശ്യമായ പുതിയ ബ്ലോക്കുകൾ നിർമ്മിക്കുവാൻ വസ്തുവാങ്ങൽ,
കൂടുതൽ ഡോക്ടർമാരുടെയും നഴ്‌സ് മാരുടെയും പാരാമെഡിക്കൽ സ്റ്റാഫുകളുടെയും തസ്തികകൾ സൃഷ്ടിക്കൽ,കടയ്ക്കൽ പഞ്ചായത്തിൽ പുതുതായി പ്രൈമറി ഹെൽത് സെന്റർ അനുവദിക്കൽ എന്നിങ്ങനെ സുപ്രധാന തീരുമാനങ്ങൾ എടുത്ത് കൊണ്ട് നമ്മുടെ പ്രിയപ്പെട്ട MLA യും മൃഗസംരക്ഷണ, ക്ഷീര വകുപ്പ് മന്ത്രി സഖാവ് ജെ ചിഞ്ചു റാണി പങ്കെടുത്ത ആശുപത്രി വികസന സമിതി യോഗം ചേരുകയുണ്ടായി..ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സഖാവ് ലതിക വിദ്യാധരൻ, കടയ്ക്കൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സഖാവ് എസ് വിക്രമൻ, കടക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സഖാവ് എം മനോജ്‌കുമാർ, ആശുപത്രി സൂപ്രണ്ട് ഡോക്ടർ രാജ്കപൂർ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു..
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ