Responsive Ad Slot

Slider

കടയ്ക്കൽ വ്യാജവാറ്റ് കേന്ദ്രത്തിൽ റെയ്ഡിനെത്തിയ എക്സൈസ് സംഘത്തിന് നേരെ ആക്രമണം

വ്യാജവാറ്റ് കേന്ദ്രത്തിൽ റെയ്ഡിനെത്തിയ എക്സൈസ് സംഘത്തിന് നേരെ ആക്രമണം. ഒരാൾക്ക് പരിക്ക്. ചടയമംഗലം എക്സൈസ് റേഞ്ച് ഓഫീസിലെ സി ഇ. ഒ ച
കടയ്ക്കൽ: വ്യാജവാറ്റ് കേന്ദ്രത്തിൽ റെയ്ഡിനെത്തിയ എക്സൈസ് സംഘത്തിന് നേരെ ആക്രമണം. ഒരാൾക്ക് പരിക്ക്. ചടയമംഗലം എക്സൈസ് റേഞ്ച് ഓഫീസിലെ സി ഇ. ഒ ചന്തുവിനാണ് പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ എക്സ് സൈസ് അറസ്റ്റ് ചെയ്തു. കടയ്ക്കൽ പാലോണം ബിനുഭവനിൽ ബിനുവാണ് (39) അറസ്റ്റിലായത്. സംഘത്തിലുണ്ടായിരുന്ന മറ്റു നാല് പേർ ഓടി രക്ഷപ്പെട്ടു. ഇന്നലെ രാവിലെയായിരുന്നു സംഭവം. 

കടയ്ക്കൽ പാലോണം കേന്ദ്രീകരിച്ച് വ്യാജവാറ്റ് നടക്കുന്നതായുള്ള വിവരം ലഭിച്ചതിനെ തുടർന്നാണ് എക്സൈസ് ഇൻസ്‌പെക്ടർ അജയ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം റെയ്ഡിനായി എത്തിയത്. ബിനു വിനെ കീഴ്പ്പെടുത്താൻ ശ്രമിക്കുന്നതിനിടയിൽ വിറക് കൊണ്ട് മർദ്ദിക്കുകയായിരുന്നു. ഇവരിൽ നിന്ന് വാറ്റിയെടുത്ത വ്യാജ ചാരായവും വാറ്റുപകരണങ്ങളും പിടി കൂടി.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com