കടയ്ക്കല്‍: കലത്തില്‍ കുടുങ്ങിയ കുട്ടിയെ കടയ്ക്കല്‍ ഫയര്‍ റസ്‌ക്യൂ ടീം രക്ഷപ്പെടുത്തി. കടയ്ക്കല്‍ ദര്‍പ്പക്കാട് നാസില മന്‍സിലില്‍ അജിയുടെ മകള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ അന്‍സീറ(6)യാണ് കലത്തില്‍ കുടുങ്ങിയത്. രക്ഷകര്‍ത്താക്കള്‍ ഉച്ചഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്ബോള്‍ തുണി അ ലക്കുന്ന സ്ഥലത്ത് അന്‍സീറയും അനിയത്തിയും ബന്ധുക്കളുടെ കുട്ടികളുംകൂടി കളിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ കുട്ടി കലത്തില്‍ കയറി ഒളിച്ചു.
കലത്തില്‍ നിന്നു തിരികെ ഇറങ്ങാന്‍ സാധിക്കാതെ വന്നപ്പോള്‍ കുട്ടിയും കൂടെ കളിച്ചുകൊണ്ടിരുന്ന മറ്റ് കുട്ടികളും ബഹളം വച്ചു. ബഹളം കേട്ട് രക്ഷകര്‍ത്താക്കള്‍ എത്തിയപ്പോഴാണ് അപകടം മനസിലായത്. ഉടന്‍ കലത്തോടു കൂടി കുട്ടിയെ കടയ്ക്കല്‍ ഫയര്‍ ഫോഴ്‌സ് സ്‌റ്റേഷനില്‍ എത്തിച്ചു. സ്‌റ്റേഷന്‍ ഓഫീസര്‍ ജെ.സുരേഷ്‌കുമാറിന്റെയും ഗ്രേഡ് അസി. സ്‌റ്റേഷന്‍ ഓഫീസര്‍ ടി.വിനോദ് കുമാറിന്റെയും നേതൃത്വത്തില്‍ കട്ടര്‍ ഉപയോഗിച്ച് കലം മുറിച്ചു മാറ്റിയാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ