ചിതറ: ചിതറ പഞ്ചായത്തിലെ മാങ്കോട് മേഖലയില്‍ മോഷണം പെരുകുന്നു. പരേതനായ മുന്‍ പഞ്ചായത്ത് അംഗം എ.എ. ലത്തീഫിന്‍െറ മാങ്കോടുള്ള വീട് കഴിഞ്ഞദിവസം രാത്രിയില്‍ മോഷ്ടാക്കള്‍ കുത്തിത്തുറന്നു. വാതില്‍ പൊളിച്ച് അകത്തുകയറി. ഈ സമയം വീട്ടില്‍ ആളില്ലായിരുന്നു. അലമാരയും മേശയും ഉള്‍പ്പെടെ കുത്തിപ്പൊളിച്ചു. സാധനങ്ങളും വീട്ടുപകരണങ്ങളും വാരിവലിച്ചിട്ട നിലയിലാണ്. ചിതറ െപാലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. കല്ലുവെട്ടാംകുഴി സന്തോഷിന്‍െറ കടയിലും മോഷണം നടന്നു. പണവും സാധനങ്ങളും മോഷ്ടിച്ചു. കിളിത്തട്ട് മലപ്പുറം ക്ഷേത്രത്തിനുസമീപം രഞ്ജിത്തിന്‍െറ ബൈക്കും കഴിഞ്ഞദിവസം മോഷണം പോയി. പിറ്റേദിവസം മൂന്നുമുക്കിനുസമീപം ഉപേക്ഷിച്ച നിലയില്‍ ഈ ബൈക്ക് കണ്ടെത്തിയിരുന്നു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
disqus,
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ