Responsive Ad Slot

Slider

കുമ്മിള്‍ - പന്നിയുടെ ആക്രമണത്തില്‍ കടയുടമക്ക്​ പരിക്ക്

കുമ്മിള്‍ പന്നിയുടെ ആക്രമണത്തില്‍ കടയുടമക്ക്​ പരിക്ക്. കുമ്മിള്‍ അമ്ബലംമുക്കില്‍ ചായക്കട നടത്തിവരുന്ന അഭിമന്യു ഭവനില്‍ വേണുഗോപാലന്‍നായര്‍ക്കാണ് (64)
കുമ്മിള്‍: പന്നിയുടെ ആക്രമണത്തില്‍ കടയുടമക്ക്​ പരിക്ക്. കുമ്മിള്‍ അമ്ബലംമുക്കില്‍ ചായക്കട നടത്തിവരുന്ന അഭിമന്യു ഭവനില്‍ വേണുഗോപാലന്‍നായര്‍ക്കാണ് (64) പരിക്കേറ്റത്. ആക്രമണത്തില്‍ വലതുകൈ ഒടിഞ്ഞു. തലയിലും പരിക്കുണ്ട്. കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലോക് ഡൗണ്‍ ആയതിനാല്‍ കട അടച്ചിട്ടിരിക്കുകയാണ്. 

ഈ കടയില്‍ തന്നെയാണ് വേണുഗോപാലന്‍ നായര്‍ താമസിച്ചുവരുന്നതും. രാവിലെ ആറുമണിയോടെ പാല്‍ വിതരണക്കാരന്‍ എത്തിയപ്പോള്‍ പാലുവാങ്ങുന്നതിനായി റോഡിലേക്കിറങ്ങുന്നതിനിടെയായിരുന്നു പന്നിയുടെ ആക്രമണം

0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com