കൊട്ടാരക്കര: കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ രണ്ടാം ഘട്ട ലോക്ഡൗണിന്റെ ആദ്യ ദിനം കൊല്ലം റൂറൽ ജില്ലയിൽ സമ്പൂർണ്ണം. കൊല്ലം റൂറൽ ജില്ലയിലെ മുഴുവൻ പോലീസും ലോക്ഡൗൺ ദിനത്തിൽ റോഡിലിറങ്ങിയ കാഴ്ചയായിരുന്നു എല്ലായിടവും. കൊല്ലം റൂറൽ ജില്ലയിൽ 66 പിക്കറ്റ് പോസ്റ്റുകൾ പുതുതായി ആരംഭിച്ചു.
12 പിക്കറ്റ് പോസ്റ്റുകൾ 24 മണിക്കൂർ ആയി ക്രമീകരിച്ചു. 54 പിക്കറ്റ് പോസ്റ്റുകൾ 12 മണിക്കൂർ പിക്കറ്റുകളായി നിർണ്ണയിച്ചുകൊണ്ടുള്ള ക്രമീകരണങ്ങളാണ് കൊല്ലം റൂറൽ ജില്ലയിൽ ഏർപ്പെടുത്തിയത്. ജില്ലയിൽ 41 മൊബൈൽ പെട്രോളിംഗ് വാഹനങ്ങളും 15 ബൈക്ക് പെട്രോളിംഗും ഏർപ്പെടുത്തിയിട്ടുണ്ട്. ജില്ലയുടെ എല്ലാ മേഖലകളിലും പഴുതടച്ച പരിശോധനാ സംവിധാനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ജില്ലാ പോലീസ് മേധാവി ശ്രീ. കെ.ബി.രവി ഐ.പി.എസ് നേരിട്ട് കൊട്ടാരക്കര ചന്തമുക്ക്, പുലമൺ ജംക്ഷൻ, പുത്തൂർ മുക്ക്, കുളക്കട, ഏനാത്ത് എന്നിവിടങ്ങളിൽ പരിശോധന നടത്തി.
കൊല്ലം റൂറൽ അഡീഷണൽ ജില്ലാ പോലീസ് മേധാവി എസ്.ബിജുമോന്റെ നേതൃത്വത്തിൽ ജില്ലയുടെ അതിർത്തി പ്രദേശങ്ങളായ അച്ചൻകോവിൽ, ആര്യങ്കാവ്, തെന്മല, കടക്കൽ, ചല്ലിമുക്ക് എന്നീ പ്രദേശങ്ങളിൽ പരിശോധന നടത്തി. കൊട്ടാരക്കര, പുനലൂർ, ശാസ്താംകോട്ട ഡി.വൈ.എസ്.പി മാരുടെ നേതൃത്വത്തിൽ എല്ലാ സബ് ഡിവിഷനുകളിലും പരിശോധന ശക്തമാക്കി.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ