Responsive Ad Slot

Slider

ലോക് ഡൗണ്‍ മുന്നോരുക്കത്തിന്‍റെ ഭാഗമായി കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ കൊല്ലം റൂറല്‍ പോലീസ്

ജില്ലയില്‍ കോവിഡ് 19 രോഗികള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാനും നിയമലംഘകര്‍ക്കെതിരെ നടപടികള്‍ ശക്തമാക്കാ
കൊല്ലം: ജില്ലയില്‍ കോവിഡ് 19 രോഗികള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാനും നിയമലംഘകര്‍ക്കെതിരെ നടപടികള്‍ ശക്തമാക്കാനും കൊല്ലം റൂറല്‍ ജില്ലാ പോലീസ് മേധാവി കെ.ബി രവി ഐ.പി.എസ്. ന്‍റെ നേതൃത്വത്തില്‍ ജില്ലാതല അവനോകനയോഗത്തില്‍ തീരുമാനിച്ചു. റൂറല്‍ ജില്ലയിലെ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോവിഡ് കണ്‍ട്രോള്‍ റൂം ഡി.സി.ആര്‍.ബി ഡി.വൈ.എസ്.പി ശ്രീ. സഹീറിന്‍റെ നേതൃത്വത്തില്‍ ആരംഭിച്ചു കഴിഞ്ഞു. 

ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്നും ലഭിക്കുന്ന ദൈനംദിന കോവിഡ് രോഗികളെ സംബന്ധിച്ച കണക്കുകള്‍ പോലീസ് സ്റ്റേഷന്‍ തിരിച്ച് ക്രമീകരിക്കുകയും ആയത് ബന്ധപ്പെട്ട എസ്.എച്ച്.ഒ മാര്‍ക്ക് അയച്ചു കൊടുക്കുകയും, കൂടാതെ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്ന കോവിഡ് രോഗികളും സമ്പര്‍ക്കപ്പട്ടികയിലുള്ളവരും ക്വാറന്‍റൈനില്‍ ഉണ്ടെന്ന് ഉറപ്പു വരുത്തുന്നതിനായി പോലീസ് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് ക്വാറന്‍റൈന്‍ ചെക്കിംഗ് ടീം പ്രവര്‍ത്തിച്ചു വരുന്നു. വാര്‍ഡ് തല കമ്മറ്റികള്‍, വോളന്‍റീയര്‍മാര്‍ എന്നിവരുടെ സേവനങ്ങള്‍ ക്വാറന്‍റൈന്‍ പരിശോധനയ്ക്ക് ഉപയോഗപ്പെടുത്തി വരുന്നു. കണ്‍ടയിന്‍മെന്‍റ് സോണുകളില്‍ കോവിഡ് പ്രോട്ടോകോള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ പോലീസ്, വോളന്‍റീയര്‍, പഞ്ചായത്ത്, റവന്യൂ, ആരോഗ്യ വകുപ്പ് അധികാരികള്‍ എന്നിവരുമായി യോജിച്ച് ശക്തമായ നടപടികള്‍ സ്വീകരിച്ചു വരുന്നു.

റൂറല്‍ ജില്ലയില്‍ നിലവിലുള്ള 3 സബ്ബ് ഡിവിഷന്‍ ഡി.വൈ.എസ്.പി മാരെ കൂടാതെ കുണ്ടറ, കടയ്ക്കല്‍ എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് 2 പുതിയ ഡി.വൈ.എസ്.പി മാരുടെ നേതൃത്വത്തില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു വരുന്നു. സംസ്ഥാന അതിര്‍ത്തികളായ ആര്യങ്കാവ്, കോട്ടവാസല്‍ ചെക്ക് പോസ്റ്റുകളില്‍ പോലീസ്, റവന്യൂ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ 24 മണിക്കൂറും സംയുക്തമായി പരിശോധന നടത്തി വരുന്നു. ഇതു കൂടാതെ ജില്ലാ അതിര്‍ത്തികളിലെ പ്രധാന റോഡുകളില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ച് വാഹന പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവര്‍ത്തിക്കുവാന്‍ അനുവദനീയമായിട്ടുള്ള കടകള്‍, വ്യാപാര സ്ഥാപനങ്ങള്‍, മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ പോലീസ്, വോളന്‍റീയര്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന നടത്താന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. 

അന്യസംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ താമസിക്കുന്ന സ്ഥലങ്ങളില്‍ കോവിഡ് പോസിറ്റീവ് ആകുന്നവരെ പ്രത്യേകം സ്ഥലങ്ങളിലേക്ക് മാറ്റി താമസിപ്പിക്കണമെന്ന് തൊഴിലുടമകള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്കിയിട്ടുണ്ട്.
കോവിഡ് വ്യാപനം വീടുകള്‍ കേന്ദ്രീകരിച്ച് കൂടി വരുന്ന സാഹചര്യത്തില്‍ വീടുകളില്‍ നിന്ന് കോവിഡ് പോസിറ്റീവ് ആയവരുടെ ബന്ധുക്കളോ, മറ്റുള്ളവരോ പുറത്തിറങ്ങുന്നില്ല എന്ന് പ്രത്യേകം നിരീക്ഷിക്കുന്നതിനായി പോലീസ്, വോളന്‍റീയര്‍മാര്‍, വാര്‍ഡ് തല കമ്മിറ്റി, Neighbor hood watch തുടങ്ങിയ സംവിധാനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. പോസിറ്റീവ് ആയ രോഗികളെ ടെലിഫോണ്‍ വഴി ബന്ധപ്പെട്ട് വിവരങ്ങള്‍ ആരായുന്നതിനായി ജില്ലയില്‍ 9 ആംഗ മിനിസ്റ്റീരിയല്‍ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. പോലീസ് നടത്തുന്ന പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനായി ജില്ലാ തല ടാസ്ക് ഫോഴസ് അഢീഷണല്‍ എസ്.പി ശ്രീ. ഇ.എസ് ബിജുമോന്‍റെ നേതൃത്വത്തില്‍ രൂപീകരിച്ചിട്ടുണ്ട്. രഹസ്യവിവരങ്ങള്‍ ശേഖരിക്കുന്നതിനായി ഡി.വൈ.എസ്.പി എസ്.ബി ശ്രീ. അനില്‍ കുമാറിന്‍റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
 
കോവിഡ് പ്രതിസന്ധി മൂലം ഉണ്ടാകുന്ന മാനസികസംഘര്‍ഷങ്ങളും വെല്ലുവിളികളും നേരിടുന്നവര്‍ക്ക് കൗണ്‍സിലിംഗും മറ്റും നല്കുന്നതിനായി വനിതാ സെല്‍ ഇന്‍സ്പെക്ടര്‍ ശ്രീമതി. സുധര്‍മ്മയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഡി.സി.ആര്‍.സി യില്‍ 2 കണ്‍സിലര്‍മാരുടേയും, 1സൈക്കോളജിസ്റ്റിന്‍റെയും സേവനം ലഭ്യമാക്കിയിട്ടുണ്ട്.ഇവരുടെ സേവനം ആവശ്യമുള്ളവര്‍ 9497931113 നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്. ബഹു. സംസഥാന പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം ജില്ലയിലെ വനിതാ പോലീസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി വനിതാ ബ്രിഗേഡ് വിവിധ സ്ഥലങ്ങളില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു.
 
ജില്ലയിലെ മുഴുവന്‍ പോലീസ് സംവിധാനത്തെ കൂടാതെ ക്രൈംബ്രാഞ്ചില്‍ നിന്നും 1 ഡി.വൈ.എസ്.പി, 3 ഇന്‍സ്പെക്ടര്‍മാര്‍, 20 പോലീസ് ഉദ്യോഗസ്ഥര്‍ ബറ്റാലിയനില്‍ നിന്നും 75 പോലീസ് ഉദ്യോഗസ്ഥരേയും ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. എല്ലാ ദിവസവും ജില്ലാ തല അവലോകനയോഗം ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ നടത്തി വരുന്നു. ഈ മാസം 1-ാം തീയതി മുതല്‍ 5-ാം തീയതി വരെ ജില്ലയില്‍ കോവിഡ് നിയമലംഘനങ്ങള്‍ക്കെതിരേ 6180 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും, 58488 നിയമലംഘകര്‍ക്ക് താക്കീത് നല്കുകയും ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളില്‍ ലോക്ഡൗണ്‍ പൂര്‍ണ്ണമായും നടപ്പിലാക്കുന്നതിനായി പ്രതിരോധപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും, പൊതുജനങ്ങള്‍ അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും, കോവിഡ് പ്രോട്ടോകോള്‍ പാലിക്കണമെന്നും കൊല്ലം റൂറല്‍ ജില്ലാ പോലീസ് മോധാവി കെ.ബി രവി ഐ.പി.എസ് അറിയിച്ചു.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com