Responsive Ad Slot

Slider

ഇൻസ്റ്റഗ്രാമിലൂടെ പെൺകുട്ടിക്ക് നേരെ അധിക്ഷേപം: ലിജോ ജോയ് പിടിയിൽ

ചടയമംഗലം സമൂഹമാധ്യമങ്ങളിലൂടെ പെണ്‍കുട്ടിയെ അധിക്ഷേപിച്ച ലിജോ ജോയ് എന്ന യുവാവിനെ പൊലീസ് പിടികൂടി. ഇന്‍സ്റ്റഗ്രാമിലൂടെ പെണ്‍കുട്ടിയെ അ
ചടയമംഗലം: സമൂഹമാധ്യമങ്ങളിലൂടെ പെണ്‍കുട്ടിയെ അധിക്ഷേപിച്ച ലിജോ ജോയ് എന്ന യുവാവിനെ പൊലീസ് പിടികൂടി. ഇന്‍സ്റ്റഗ്രാമിലൂടെ പെണ്‍കുട്ടിയെ അധിക്ഷേപിച്ചെന്നാണ് പരാതി. ലിജോ സ്ട്രീറ്റ് റൈഡര്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്. കര്‍ണാടകയിലെ ഹൊസൂരില്‍ നിന്ന് കൊല്ലം ചടയമംഗലം പൊലീസാണ് ലിജോയെ അറസ്റ്റ് ചെയ്തത്. 

കൊല്ലം റൂറല്‍ ജില്ലാ പൊലീസ് മേധാവി കെ.ബി രവി, അഡീഷണല്‍ എസ്.പി ഇ.എസ് ബിജുമോന്‍ എന്നിവരുടെ നിര്‍ദേശപ്രകാരമാണ് അറസ്റ്റ്. ചടയമംഗലം എസ്.എച്ച്.ഒ, എസ് ബിജോയ്, എസ്.ഐ ജെ.സലീം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. സംഭവത്തിന്റെ വീഡിയോ കേരള പൊലീസ് പങ്കുവെച്ചു. 
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com