കടയ്ക്കല്‍: അമിതമായി പാറ കയറ്റി എത്തിയ ലോറികൾ പൊലീസ് പിടികൂടി 1.54 ലക്ഷം രൂപ പിഴ ഈടാക്കി. കിഴക്കൻ മേഖലയിലെ വിവിധ ക്വാറികളിൽ നിന്ന് പാറ കയറ്റി പോയ ലോറികൾ ഉൾപ്പെടെയാണ് കടയ്ക്കൽ ഇൻസ്പെക്ടർ ഗിരിലാലിന്റെ നേതൃത്ത്വത്തിൽ പിടികൂടിയത്.
പുലർച്ചെ 5 മുതൽ നിലമേൽ മടത്തറ, കടയ്ക്കൽ, കുമ്മിൾ കിളിമാനൂർ റോഡുകളിൽ ടിപ്പറുകളുടെ അമിത വേഗം പരാതിയ്ക്ക് ഇടയാക്കിയിരുന്നു. ചിതറ കുമ്മിൾ പഞ്ചായത്തുകളിലെ ക്വാറികളിൽ നിന്നാണ് വൻതോതിൽ പാറ കയറ്റി ലോറികൾ പായുന്നത്.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ