Responsive Ad Slot

Slider

മാല പിടിച്ചുപറി കേസിലെ പ്രതികൾ പിടിയിൽ

തൃക്കണ്ണാപുരം ജംഗ്ഷനിൽ കച്ചവടം നടത്തി കൊണ്ടിരുന്ന സുമതി അമ്മയുടെ കടയിൽ സാധനം വാങ്ങാൻ എന്ന വ്യാജേന എത്തി സുമതി അമ്മയുടെ കഴുത്തിൽ കിടന്നിരുന്ന ഒന്നര പവൻ
കടയ്ക്കൽ: തൃക്കണ്ണാപുരം ജംഗ്ഷനിൽ കച്ചവടം നടത്തി കൊണ്ടിരുന്ന സുമതി അമ്മയുടെ കടയിൽ സാധനം വാങ്ങാൻ എന്ന വ്യാജേന എത്തി സുമതി അമ്മയുടെ കഴുത്തിൽ കിടന്നിരുന്ന ഒന്നര പവൻ തൂക്കമുള്ള സ്വർണ്ണമാല അപഹരിച്ച് കടന്നുകളഞ്ഞ പ്രതികളെ കടയ്ക്കൽ സിഐയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടി. 

തൊളിക്കുഴി, തേക്കടയിൽ വീട്ടിൽ റഷീദ് മകൻ മകൻ 32 വയസ്സുള്ള ഫാറൂഖിനെയും നിലമേൽ, മുരുക്കും മൺ ഷിയാസ് മനസ്സിൽ യാക്കൂബ് മകൻ 31 വയസ്സുള്ള യൂസഫി നെയും ആണ് അറസ്റ്റ് ചെയ്തത്. കടക്കൽ സി.ഐ. ഗിരിലാൽ പോലീസുകാരായ അജിത് കുമാർ രാകേഷ്, അജയ് , രതീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത് . 

സി.സി. ടി.വി ദൃശ്യങ്ങളും മറ്റും ശേഖരിച്ച് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പ്രതികളിലേക്ക് എത്തിയത്. ഇവർ സമാന സ്വഭാവത്തിലുള്ള കേസുകളിൽ പ്രതികളാണെന്ന് സംശയിക്കുന്നു. കൂടുതൽ വിവരത്തിനായി പ്രതികളെ പോലീസ് ചോദ്യം ചെയ്ത് വരുന്നു
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com