കടയ്ക്കല്‍: പുതിയ മന്ത്രി സഭയില്‍ മന്ത്രിയായി തീരുമാനിച്ചതിന് പിന്നാലെ ജെ.ചിഞ്ചുറാണിക്ക് കടയ്ക്കലില്‍ ഉജ്ജ്വല സ്വീകരണം. ഇന്നലെ രാവിലെ കടയ്ക്കലില്‍ എത്തിയ ചിഞ്ചുറാണിയെ എല്‍.ഡി .എഫ് നേതാക്കള്‍ ചുവന്ന ഷാള്‍ അണിയിച്ച് സ്വീകരിച്ചു. തുടര്‍ന്ന് പ്രവര്‍ത്തകരോടൊപ്പം ചിഞ്ചുറാണി കടയ്ക്കല്‍ വിപ്ലവ സ്മാരകത്തിലെത്തി പുഷ്പ ചക്രം സമര്‍പ്പിച്ചു.
കടയ്ക്കലിലെയും ചടയമംഗലത്തെയും സി.പി.ഐ, സി.പി.എം പാര്‍ട്ടി ഓഫീസുകളിലും സന്ദര്‍ശിച്ചു. ആദ്യകാല കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകന്‍ കടയ്ക്കല്‍ അബ്ദുല്‍ റഹ്‌മാന്റെ വീട്ടിലെത്തി ചിഞ്ചുറാണി അനുഗ്രഹം വാങ്ങി. സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം എസ് . ബുഹാരി, സി.പി.എം ജില്ലാ കമ്മിറ്റി അംഗങ്ങളായ കരകുളം ബാബു, എസ് .വിക്രമന്‍, സി.പി.ഐ മണ്ഡലം സെക്രട്ടറി ജെ .സി.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ