കടയ്ക്കല്‍: രണ്ട് വയസ് മാത്രമുള്ള മകനെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയെയും കാമുകനെയും പള്ളിക്കല്‍ പൊലീസ് അറസ്റ്റുചെയ്തു. യുവതിയുടെ ഭര്‍ത്താവിന്റെ പരാതിയിലാണ് അറസ്റ്റ്. യുവതിയെയും കാമുകനായ കടയ്ക്കല്‍ ഇടത്തറ ആലത്തറമല പാറവീട്ടില്‍ ദീനേശി(23) നെയും കടയ്ക്കല്‍ ഭാഗത്തുനിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. കഴിഞ്ഞ 26നാണ് ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് യുവതി കാമുകനുമായി ഒളിച്ചോടിയത്.
നാലു വര്‍ഷം മുമ്ബ് പ്രണയിച്ച് ഒളിച്ചോടിപ്പോയി വിവാഹം കഴിച്ച ഭര്‍ത്താവിനെ ഉപേക്ഷിച്ചാണ് കാമുകനൊപ്പം ഒളിച്ചോടിയത്. ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയതിനും, പിഞ്ചു കുഞ്ഞിനെ ഉപേക്ഷിച്ചതിനും യുവതിക്കെതിരെയും പ്രേരണാകുറ്റത്തിന് യുവാവിനെതിരെയും ബാല നീതി നിയമപ്രകാരവും മറ്റു നിയമങ്ങള്‍ പ്രകാരവും കേസെടുക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ