കടയ്ക്കൽ: കടയ്ക്കൽ താലൂക്ക് ഹോസ്പിറ്റലിൽ നിന്ന്, രാഷ്ട്രീയ പാർട്ടികൾ തമ്മിൽ നടന്ന സംഘർഷത്തിൽ കയ്യിൽ ഇരുന്ന് വെടിമരുന്ന് പൊട്ടി തെറിച്ചു ഗുരുതരമായി പരിക്ക് പറ്റിയ യുവാവിനെയും കൊണ്ട് മെഡിക്കൽ കോളേജിനു ഓട്ടം പോയ SRN കടയ്ക്കൽ ആംബുലൻസ് ഡ്രൈവർ ശ്രീദ്നെ മെഡിക്കൽ കോളജിൽ വെച്ച് അകാരണമായി കടയ്ക്കൽ CI ക്രൂരമായി മർദിച്ചതായി പരാതി.
ശ്രീദ് ഇപ്പോൾ കടയ്ക്കൽ താലൂക്ക് ഹോസ്പിറ്റലിൽ നട്ടെല്ലിന് ഗുരുതരമായി പരിക്ക് പറ്റി ചികിത്സയിൽ ആണ്. ശ്രീദ് നെ ക്രൂരമായി മർദിച്ച കടയ്ക്കൽ CI ഗിരിലാലിനെതിരെ ശക്തമായ നടപടി എടുക്കണമെന്നു സംയുക്ത ആംബുലൻസ് ഡ്രൈവേഴ്സ് യൂണിയൻ കേരള ആവശ്യപ്പെട്ടു.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ