നിലമേൽ: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കൊട്ടാരക്കര തഹസിൽദാരുടെ നേതൃത്വത്തിൽ നിലമേലിൽ പരിശോധനക്ക് ഇറങ്ങിയ സംഘത്തിന് മുന്നിൽ അവിചാരിതമായി വന്ന് പെട്ടത് മണൽ നിറച്ച ലോറി സംശയം തോന്നിയ തഹസിൽദാർ വണ്ടി നിർത്താൻ കൈ കാണിച്ചെങ്കിലും നിർത്താതെ മുന്നോട്ട് പോയ വാഹനത്തെ പിന്തുടർന്ന് തടഞ്ഞു നിർത്തി പാസ്സ് ചോദിക്കുകയായിരുന്നു.
ഡ്രൈവറുടെ കയ്യിൽ പാസില്ലന്ന് അറിയിച്ചതിനെത്തുടർന്നു മണ്ണെടുത്ത നിലമേൽ ചന്തക്ക് സമീപമുള്ള സ്ഥലം പരിശോധിച്ചെങ്കിലും ജെസിബിയും മറ്റ് വാഹനങ്ങളും അവിടെ നിന്ന് മാറ്റിയിരുന്നു. അവധി ദിദിനമായതിനാൽ പരിശോധന കാണില്ലെന്ന ധാരണയിലാണ് മണ്ണെടുപ്പ് തകൃതിയായി നടന്നു വന്നത്.
പിടികൂടിയ വാഹനം നടപടികൾക്കായി ചടയമംഗലം പൊലീസിന് കൈമാറി.
കൊട്ടാരക്കര തഹസിൽദാർ ശ്രീകണ്ഠൻ നായരുടെ നേതൃത്വത്തിൽ ഡെപ്യൂട്ടി തഹസിൽദാർമാരായ അയ്യപ്പൻ പിള്ള, അജേഷ് ഡ്രൈവർ മനോജ് എന്നിവരുടെ സംഘമാണ് പരിശോധനയിൽ പങ്കെടുത്തത്
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ