കടയ്ക്കല്‍: കിണര്‍ വൃത്തിയാക്കുന്നതിനായി കിണറില്‍ ഇറങ്ങവേ കാല്‍ വഴുതി കിണറ്റില്‍ വീണ് പരിക്കേറ്റയാളെ കടയ്ക്കല്‍ അഗ്നി രക്ഷാ സേന രക്ഷപ്പെടുത്തി. മുക്കുന്നം പുതുക്കോട് സെയ്നുലാബ്ദീന്‍ എന്നയാളുടെ 45 അടിയോളം താഴ്ചയുള്ള കിണര്‍ വൃത്തിയാക്കുന്നതിനായി ഇറങ്ങിയ പുതുക്കോട് ഇടപ്പണയില്‍ വീട്ടില്‍ അഷഫക്ക് അലി (36) യ്ക്കാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ അഷഫക്ക് അലിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍ എം.അരവിന്ദന്‍ കിണറിലിറങ്ങിയാണ് ആളെ കരക്കെത്തിച്ചത്.
സ്റ്റേഷന്‍ ഓഫീസര്‍ ജെ.സുരേഷ് കുമാര്‍, അസി. സ്റ്റേഷന്‍ ഓഫീസര്‍ ടി.വിനോദ് കുമാര്‍, ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍മാരായ എസ്.ആര്‍.ഗിരീഷ് കുമാര്‍, വി.ജി.അനുമോന്‍, ജി.എസ്.സജീവ്, ഫയര്‍ റെസ്ക്യൂ ഓഫീസര്‍ (ഡ്രൈവര്‍) എ.സുല്‍ഫിക്കര്‍, എസ്.ദീപക് എന്നിവരുടെ നേതൃത്വത്തിലുള്ള സേനയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ