കടയ്ക്കല്‍: മുഖ്യമന്ത്രിയുടെ കോവിഡ് പ്രതിരോധ ഫണ്ടിലേക്ക് കടയ്ക്കല്‍ സര്‍വീസ് സഹകരണ ബാങ്ക് 10 ലക്ഷം രൂപ സംഭാവന നല്‍കി. ബാങ്കിന്റെ നേതൃത്വത്തില്‍ നേരത്തേ നടത്തിയ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായാണ് കോവിഡ് ഫണ്ടിലേക്ക് തുക കൈമാറിയത്. അതേസമയം സംസ്ഥാനത്ത് ഏറ്റവും മികച്ചനിലയില്‍ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടപ്പാക്കിയ പ്രാഥമിക സഹകരണ ബാങ്കിനുള്ള പുരസ്കാരം കടയ്ക്കല്‍ സര്‍വീസ് സഹകരണ ബാങ്ക് നേടിയിരുന്നു.
ഒന്നാംസ്ഥാനം നേടിയ ബാങ്കിന് ഒരുലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങിയ പുരസ്കാരം കേരള ബാങ്കില്‍നിന്ന് കടയ്ക്കല്‍ ബാങ്ക് പ്രസിഡന്‍റ് എസ്.വിക്രമന്‍, സെക്രട്ടറി പി.അശോകന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ