ചിതറ: ചിതറ ഉണ്ണി മുക്ക് വേങ്കോട് റൂട്ടില്‍ ഞാറ മരം ഒടിഞ്ഞ് വൈദ്യുതി കമ്ബിയില്‍ വീണ് ഗതാഗതം തടസപെട്ടു. ഇന്നലെ വൈകിട്ട് 7 നാണ് സംഭവം. ഫ്രാങ്കോ വില്ലയില്‍ ഉണ്ണികൃഷ്ണ പിള്ളയുടെ വീട്ടില്‍ റോഡരികില്‍ നിന്ന ഞാറ മരമാണ് പകുതി വച്ച് ഒടിഞ്ഞ് ഇലക്‌ട്രിക് ലൈനിലും റോഡിലുമായി വീണത്.
കടയ്ക്കല്‍ ഫയര്‍ആന്‍ഡ് റസ്ക്യു ടീം അസി. സ്റ്റേഷന്‍ ഓഫീസര്‍ ടി.വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ ഫയര്‍ ആന്‍ഡ് റസ്ക്യൂ ടീം ഗിരീഷ്കുമാര്‍ , രാഗേഷ്, അരവിന്ദന്‍ , ബൈജു എന്നിവര്‍ എത്തി മരം മുറിച്ച് മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ