കടയ്ക്കല്‍: കിണറ്റില്‍ നിന്നു രക്ഷപ്പെട്ട അജ്ഞാത ജീവി അഗ്‌നിരക്ഷാ സേനയെ വെട്ടിച്ചു കടന്നു കളഞ്ഞു. കാട്ടുപൂച്ചയുമായി രൂപ സാദൃശ്യം ഉള്ളതാണ് ജീവി. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. കടയ്ക്കല്‍ കുറ്റിക്കാട് സൗപര്‍ണികയില്‍ ശശിധരന്റെ വീട്ടിലെ കിണറ്റിലാണ് ജീവി വീണത്. വിവരം ലഭിച്ച അഗ്‌നിരക്ഷാ സേന എത്തി. വല ഉപയോഗിച്ചു ജീവിയെ കരയ്‌ക്കെത്തിച്ചു.
കിണറിന്റെ വക്കില്‍ എത്തിയപ്പോള്‍ ജീവി കടന്നു. കാട്ടൂപൂച്ചയാണെന്നു കരുതുന്നു. ഫയര്‍ ഗ്രേഡ് സ്റ്റേഷന്‍ ഓഫിസര്‍ ടി.വിനോദ്കുമാര്‍, ഫയര്‍ ഓഫിസര്‍മാരായ എസ്.ജെ. ശ്രീനാഥ്, ആര്‍.എസ്. രാഗേഷ്, വി.ഒ. അനുമോന്‍, എ. സുല്‍ഫിക്കര്‍ എന്നിവര്‍ പങ്കെടുത്തു. രക്ഷപ്പെട്ടോടിയ ജീവി സമീപവാസത്ത് ആക്രമങ്ങള്‍ ഉണ്ടാക്കുമോ എന്നതാണ് പ്രദേശവാസികളുടെ പേടി
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ