Responsive Ad Slot

Slider

18 വയസ്സ് കഴിഞ്ഞവർക്ക് മെയ് ഒന്നു മുതൽ വാക്സിൻ, പൊതുവിപണിയിൽ ലഭ്യമാക്കാൻ തീരുമാനം

18 വയസ്സ് കഴിഞ്ഞവർക്ക് മെയ് ഒന്നുമുതൽ കോവിഡ് വാക്സിൻ നൽകുമെന്ന് കേന്ദ്ര സർക്കാർ. പൊതുവിപണിയിലും വാക്സിൻ ലഭ്യമാക്കാൻ തീരുമാനം. 50% വാക്സിൻ കമ്പനികൾ
ന്യൂഡൽഹി: 18 വയസ്സ് കഴിഞ്ഞവർക്ക് മെയ് ഒന്നുമുതൽ കോവിഡ് വാക്സിൻ നൽകുമെന്ന് കേന്ദ്ര സർക്കാർ. പൊതുവിപണിയിലും വാക്സിൻ ലഭ്യമാക്കാൻ തീരുമാനം. 50% വാക്സിൻ കമ്പനികൾ കേന്ദ്രത്തിന് നൽകും. മൂന്നാം ഘട്ടത്തിൽ വാക്സിൻ വിതരണം ഉദാരമാക്കും.

ഇതുവരെ 45 വയസിന് മുകളിലുള്ളവർക്ക് മാത്രമായിരുന്നു വാക്‌സിൻ. ഈ പരിധിയാണ് മെയ് 1 മുതൽ 18 വയസായി ഉയർത്തിയിരിക്കുന്നത്.

അതേസമയം, രാജ്യം വാക്‌സിൻ ക്ഷാമം നേരിട്ടുകൊണ്ടിരിക്കുകയാണ്. മിക്ക സംസ്ഥാനങ്ങളും വേണ്ടത്ര വാക്‌സിൻ ലഭ്യമാകുന്നില്ലെന്ന് വെളിപ്പെടുത്തി. കേരളത്തിലും വാക്‌സിൻ ക്ഷാമം രൂക്ഷമാണ്. മിക്ക വാക്‌സിനേഷൻ സെന്ററുകളും താത്കാലികമായി നിർത്തിയിട്ടുണ്ട്.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com