Responsive Ad Slot

Slider

വെൽഫെയർ പാർട്ടി സ്ഥാനാർഥിയായി അർച്ചന പ്രജിത്ത് മത്സരിക്കും

വെൽഫെയർ പാർട്ടി ചടയമംഗലം മണ്ഡലം സ്ഥാനാർഥിയായി അർച്ചന പ്രജിത്ത് മത്സരിക്കും. നിലമേലിൽ നടന്ന കൺവൻഷനിൽ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ ഷെഫീഖ് ആണ് സ്
ചടയമംഗലം: വെൽഫെയർ പാർട്ടി ചടയമംഗലം മണ്ഡലം സ്ഥാനാർഥിയായി അർച്ചന പ്രജിത്ത് മത്സരിക്കും. നിലമേലിൽ നടന്ന കൺവൻഷനിൽ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ ഷെഫീഖ് ആണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. നിലവിൽ വിദ്യാർഥി-യുവജന പ്രസ്ഥാനമായ ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറിയും കേരള ദലിത് പാന്തേഴ്സ് സംസ്ഥാന സമിതിയംഗവുമാണ് അർച്ചന. 

തെരഞ്ഞെടുപ്പ് കൺവൻഷനിൽ പാർട്ടി ജില്ല പ്രസിഡന്റ് അഡ്വ. സജീബ് അധ്യക്ഷത വഹിച്ചു. ചടയമംഗലം മണ്ഡലം പ്രസിഡന്റ് സ്വാഗതം പറഞ്ഞു. സ്ഥാനാർഥി അർച്ചന പ്രജിത്ത്, ഫ്രറ്റേണിറ്റി ജില്ല പ്രസിഡന്റ് ജുസൈന ഫാത്തിമ, പ്രവാസി ഇന്ത്യ കേന്ദ്ര കമ്മിറ്റിയംഗം ജോസ് യോഹന്നാൻ, ജില്ല വൈസ് പ്രസിഡന്റ് കുഞ്ഞുമോൻ എന്നിവർ സംസാരിച്ചു.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com