കടയ്ക്കൽ: വാടകയ്ക്ക് എടുക്കുന്ന വാഹനങ്ങള്‍ മറിച്ചു വില്‍ക്കുകയും പണയപ്പെടുത്തുകയും ചെയ്തതിന് കൊല്ലം കടയ്ക്കലില്‍ ഒരാള്‍ പിടിയില്‍. പലരില്‍ നിന്നായി എട്ടു വാഹനങ്ങളാണ് യുവാവ് തട്ടിയെടുത്തത്. ഇതില്‍ നാലെണ്ണം കണ്ടെത്തിയിട്ടുണ്ട്.
കടയ്ക്കല്‍ മുകുന്നേരി സ്വദേശി അംബു എന്നു വിളിപ്പേരുള്ള സുരേഷിന് പ്രായം 19 ആണ്. വാടകയ്ക്ക് എടുക്കുന്ന വാഹനങ്ങള്‍ സുരേഷ് ഒന്നുകില്‍ പണയപ്പെടുത്തും. അല്ലെങ്കില്‍ മറിച്ചു വില്‍ക്കും. കാഞ്ഞിരത്തുംമൂട് സ്വദേശിയായ വാഹന ഉടമ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് സുരേഷ് പിടിയിലായത്. തട്ടിപ്പിലൂടെ ലഭിക്കുന്ന പണം കൊണ്ട് ആഡംബര ജീവിതം നയിച്ചിരുന്നു ഇയാള്‍. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ