60 വയസിനു മുകളില്‍ പ്രായമുള്ള മുതിര്‍ന്ന പൗര•ാര്‍ക്കും, ഹൃദ്രോഗം, കരള്‍രോഗം, വൃക്കരോഗം, പക്ഷാഘാതം പ്രമേഹം, രക്താതിമര്‍ദ്ദം തുടങ്ങിയ ഗുരുതര രോഗമുള്ള 45 നും 59 നും ഇടയില്‍ പ്രായമുള്ള വ്യക്തികള്‍ക്കുമുള്ള കോവിഡ് വാക്‌സിനേഷന്‍ ഒന്നാം ഡോസ് ഏപ്രില്‍ 15നകം പൂര്‍ത്തീകരിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. ശ്രീലത അറിയിച്ചു. അപകട സാധ്യത ഏറ്റവും കൂടുതലുള്ള വിഭാഗമായതിനാല്‍ കുടുംബാംഗങ്ങള്‍ മുന്‍കൈയെടുത്ത് പ്രതിരോധ കുത്തിവയ്പ്പ് നടത്തണം.
വാക്‌സിനേഷനായി സ്വയം രജിസ്റ്റര്‍ ചെയ്യാം രജിസ്റ്റര്‍ ചെയ്യാന്‍ cowin.gov.in ലിങ്കില്‍ ക്ലിക്ക് ചെയ്ത് മൊബൈല്‍ നമ്പര്‍ നല്‍കുക. തുടര്‍ന്ന് ലഭിക്കുന്ന ഒ.ടി.പി നല്‍കുമ്പോള്‍ അക്കൗണ്ട് രൂപീകരിക്കും. പിന്നീട് തിരിച്ചറിയല്‍ രേഖയുടെ നമ്പര്‍ നല്‍കണം. ശേഷം പേര്, ജനിച്ച വര്‍ഷം, തുടങ്ങിയ വിവരങ്ങള്‍ തിരിച്ചറിയല്‍ രേഖയിലേതുപോലെ നല്‍കണം. ഷെഡ്യൂള്‍ ബട്ടണ്‍ അമര്‍ത്തി സംസ്ഥാനം, ജില്ല, തുടങ്ങിയ വിവരങ്ങളും രേഖപ്പെടുത്തണം. ഇതിന് ശേഷം സെര്‍ച്ച് ചെയ്താല്‍ വീടിന് അടുത്തുള്ള വാക്‌സിനേഷന്‍ ആശുപത്രികളുടെ വിവരം കിട്ടും - ലഭ്യമായ ദിവസവും സമയവും ഉണ്ടാകും. സൗകര്യപ്രദമായത് തിരഞ്ഞെടുക്കാം
60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ കുത്തിവെപ്പിനായി രജിസ്റ്റര്‍ ചെയ്ത തിരിച്ചറിയല്‍ കാര്‍ഡ് മാത്രം കൊണ്ടു വന്നാല്‍ മതിയാകും. 45 നും 60നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ഹൃദ്രോഗം, കരള്‍രോഗം, വൃക്കരോഗം, പക്ഷാഘാതം പ്രമേഹം, രക്താതിമര്‍ദ്ദം തുടങ്ങിയവ ഉണ്ടെങ്കില്‍ അവ വ്യക്തമാക്കുന്ന രജിസ്റ്റേര്‍ഡ് ഡോക്ടറുടെ സാക്ഷ്യപത്രവും തിരിച്ചറിയല്‍ കാര്‍ഡും കൊണ്ടുവരണം. ചികിത്സാ രേഖകളും കരുതുന്നത് അഭികാമ്യം.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ