കൊല്ലം: ജില്ലയിലെ അവശ്യസര്‍വീസ് വിഭാഗത്തിലുള്ള അസന്നിഹിത വോട്ടര്‍മാര്‍ താപാല്‍ വോട്ടിനായി മാര്‍ച്ച് 17നകം അപേക്ഷിക്കണം. പോളിംഗ് ദിവസം ജോലിനോക്കുന്നവര്‍ക്കാണ് സംവിധാനം. ആരോഗ്യം, പൊലിസ്, അഗ്നിസുരക്ഷ, ജയില്‍, എക്‌സൈസ്, മില്‍മ, വൈദ്യുതി, ജല അതോറിറ്റി, കെ. എസ്. ആര്‍. ടി. സി, ട്രഷറി, വനം, കേന്ദ്ര സര്‍ക്കാരിന്റെ തപാല്‍, ടെലഗ്രാഫ്, ഓള്‍ ഇന്ത്യ റേഡിയോ, ദൂരദര്‍ശന്‍, ബി എസ് എന്‍ എല്‍, റയില്‍വേ, ആംബുലന്‍സ്, തിരഞ്ഞെടുപ്പ് കമ്മിഷന്‍ ചുമതലപ്പെടുത്തിയ മാധ്യമപ്രവര്‍ത്തകര്‍, ഏവിയേഷന്‍, ഷിപ്പിംഗ് വകുപ്പുകളാണ് അവശ്യ സര്‍വീസായി പരിഗണിക്കുന്നത്.
ഇവയുടെ ജില്ലാതല മേധാവികള്‍ നോഡല്‍ ഓഫീസര്‍മാരെ നിശ്ചയിച്ച് പേരു വിവരം, തസ്തിക, മൊബൈല്‍ നമ്പര്‍ എന്നിവ അടിയന്തരമായി സമര്‍പിക്കാന്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു.
അപേക്ഷാ ഫോം (ഫോം 12ഡി) ജില്ലാ കലക്ടറുടെ വെബ്‌സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്. സംശയ നിവാരണത്തിനും വിവരങ്ങള്‍ക്കും 9495754135 നമ്പരില്‍ വിളിക്കാം.
അപേക്ഷാ ഫോം (ഫോം 12ഡി) ജില്ലാ കലക്ടറുടെ വെബ്‌സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്. സംശയ നിവാരണത്തിനും വിവരങ്ങള്‍ക്കും 9495754135 നമ്പരില്‍ വിളിക്കാം.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ