മമ്മൂട്ടി നയകനായെത്തുന്ന വണ്‍ എന്ന ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സുരേഷ് കൃഷ്ണയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്. എംഎല്‍എ നിലമേല്‍ രാജന്‍ എന്ന കഥാപാത്രമായിട്ടാണ് സുരേഷ് കൃഷ്ണ എത്തുന്നത്. സിനിമയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നേരത്തെ തന്നെ ആരാധകര്‍ക്കിടെയില്‍ വലിയ ശ്രദ്ധ നേടിയിരുന്നു.
മുഖ്യമന്ത്രി കടയ്ക്കല്‍ ചന്ദ്രനായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. മുരളി ഗോപിയാണ് പ്രതിപക്ഷ നേതാവായി എത്തുന്നത്.സംവിധായകനും നടനുമായ ശങ്കര്‍ രാമകൃഷ്ണനാണ് ചീഫ് സെക്രട്ടറിയുടെ വേഷത്തിലെത്തുന്നത്.
സന്തോഷ് വിശ്വനാഥാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബോബി- സഞ്ജയ് ആണ് ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത്. നിമിഷ സജയന്‍, ഇഷാനി കൃഷ്ണ, സിദ്ദിഖ്, ജോജു ജോര്‍ജ്ജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ