നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിന്റെ അവസാന ദിവസമായ ഇന്നലെ (മാര്‍ച്ച് 19) 45 പത്രികള്‍ കൂടി സമര്‍പ്പിച്ചു. ആകെ 94 പത്രികകളാണ് ഇതുവരെ സമര്‍പ്പിച്ചിട്ടുള്ളത്. കൊട്ടാരക്കര നിയോജക മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ പത്രികള്‍ സമര്‍പ്പിച്ചത്, 11 എണ്ണം. ഏറ്റവും കുറവ് കൊല്ലത്തും ചവറയിലും, ആറു വീതം. പുനലൂര്‍, കുണ്ടറ മണ്ഡലങ്ങളില്‍ 10 വീതവും ഇരവിപുരം, ചാത്തന്നൂര്‍, ചടയമംഗലം മണ്ഡലങ്ങളില്‍ ഒന്‍പത് വീതവും കരുനാഗപ്പള്ളി, കുന്നത്തൂര്‍, പത്തനാപുരം മണ്ഡലങ്ങളില്‍ എട്ടുവീതവും പത്രികകളാണ് സമര്‍പ്പിച്ചിട്ടുള്ളത്. സൂക്ഷമ പരിശോധന ഇന്ന്(മാര്‍ച്ച് 20) കോവിഡ് മാനദണ്ഡം പാലിച്ച് നടക്കും. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 22 നാണ്.
കരുനാഗപ്പള്ളി നിയോജക മണ്ഡലത്തില്‍ സി.ആര്‍. മഹേഷ്, രാമചന്ദ്രന്‍, ബിറ്റി, അജയകുമാര്‍ എന്നിവര്‍ ഉപവരണാധികാരി ജോയിന്റ് ഡയറക്ടര്‍ എം ജി പ്രമീള മുമ്പാകെയും ചവറയില്‍ വൈ. ജോണ്‍സണ്‍, മനോഹരന്‍ പിള്ള, എസ് സുജിത്ത്‌മോന്‍ എന്നിവര്‍ ഉപവരണാധികാരി ചവറ ബി.ഡി.ഒ ഇ.ദില്‍ഷാദിനും മുമ്പാകെയും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.
കുന്നത്തൂരില്‍ കുഞ്ഞുമോന്‍, അഞ്ജു രവി, സുബാഷ്, മാന്തറ വേലായുധന്‍ എന്നിവര്‍ ഉപവരണാധികാരി ശാസ്താംകോട്ട ബി.ഡി.ഒ ആര്‍.എസ്.റംജിത്ത് മുമ്പാകെയും അരുണ്‍കുമാര്‍ വരണാധികാരി ജില്ലാ പ്ലാനിംഗ് ഓഫീസര്‍ വി. ജഗല്‍കുമാര്‍ മുമ്പാകെയും പത്രിക സമര്‍പ്പിച്ചു.
കൊട്ടാരക്കരയില്‍ മണിക്കുട്ടന്‍ വരണാധികാരി എല്‍.എ ഡെപ്യൂട്ടി കലക്ടര്‍ പി.ബി.സുനില്‍ലാലിന് മുമ്പാകെയും സോമന്‍പിള്ള, ടി. ജൈനേന്ദ്രന്‍, വി.ലാല്‍ എന്നിവര്‍ ഉപവരണാധികാരി വെട്ടിക്കവല ബി.ഡി.ഒ കെ.എസ്. സുരേഷ്‌കുമാറിന് മുമ്പാകെയും പത്രിക നല്‍കി.
പത്തനാപുരത്ത് സതീഷ്‌കുമാര്‍, ജിതിന്‍ദേവ് എന്നിവര്‍ വരണാധികാരി പുനലൂര്‍ ഡി.എഫ്.ഒ ടി.സി ത്യാഗരാജന്‍ മുമ്പാകെയും അജി.കെ, ജ്യോതികുമാര്‍ ചാമക്കാല ഉപവരണാധികാരി പത്തനാപുരം ബി.ഡി.ഒ ലെനിന്‍ മുമ്പാകെയും പുനലൂരില്‍ ഉമേഷ് ബാബു, നാഗരാജന്‍, ഷിബു സ്‌കറിയ എന്നിവര്‍ വരണാധികാരി തെ•ല ഡി.എഫ്.ഒ എസ്. സണ്‍ മുമ്പാകെയും ബി അബ്ദുറഹ്മാന്‍ രണ്ടത്താണി, ജോസ്, നൗഷാദ് എന്നിവര്‍ ഉപവരണാധികാരി അഞ്ചല്‍ ബി.ഡി.ഒ കെ.പി.ശ്രീജറാണി മുമ്പാകെയും പത്രിക സമര്‍പ്പിച്ചു.
ചടയമംഗലത്ത് മനു, ലാലു എന്നിവര്‍ ഉപവരണാധികാരി ചടയമംഗലം ബി.ഡി.ഒ എം.സഖി മുമ്പാകെയും കുണ്ടറയില്‍ ഷിജു എം. വര്‍ഗ്ഗീസ്, സന്തോഷ്, മിഥുന്‍ മോനച്ചന്‍ എന്നിവര്‍ വരണാധികാരി ആര്‍.ആര്‍ ഡെപ്യൂട്ടി കലക്ടര്‍ പ്രിയ ഐ. നായര്‍ മുമ്പാകെയും പി. വിനോദ് ഉപവരണാധികാരി ചിറ്റുമല ബി.ഡി.ഒ കെ.അജിത്ത്കുമാര്‍ മുമ്പാകെയും പത്രിക സമര്‍പ്പിച്ചു.
കൊല്ലം മണ്ഡലത്തില്‍ എം. മുകേഷ്, രമണന്‍, രാജേന്ദ്ര ബാബു, എം.സുനില്‍ എന്നിവര്‍ വരണാധികാരി അസിസ്റ്റന്റ് ഡെവലപ്‌മെന്റ് കമ്മീഷണര്‍ ഡി.ഷിന്‍സ് മുമ്പാകെയും ഇരവിപുരത്ത് മോഹനന്‍, ഷിഹാബുദ്ദീന്‍, എസ്.പ്രസാദ് എന്നിവര്‍ വരണാധികാരി അസിസ്റ്റന്റ് ഡെവലപ്‌മെന്റ് കമ്മീഷണര്‍ ജനറല്‍ വി.ആര്‍ രാജീവ് മുമ്പാകെയും ചാത്തന്നൂരില്‍ ബി.ബി.ഗോപകുമാര്‍, രാജീവ്, ശ്രീനാഗേഷ്, അഡ്വ. ആര്‍.ദീലീപ്കുമാര്‍ എന്നിവര്‍ ഉപവരണാധികാരി ഇത്തിക്കര ബി.ഡി.ഒ ജി.ഷെയ്‌നി മുമ്പാകെയും സേതു, സുനു എന്നിവര്‍ വരണാധികാരി എല്‍.ആര്‍ ഡെപ്യൂട്ടി കലക്ടര്‍ ആര്‍.സുധീഷ് മുമ്പാകെയും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ