തെരഞ്ഞെടുപ്പ് ചൂടിനിടയില്‍ റിലീസ് ചെയ്യാനിരുന്ന മമ്മൂട്ടി ചിത്രമായിരുന്നു 'വണ്‍'. പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രമായ വണ്ണില്‍ കേരളമുഖ്യമന്ത്രി കടയ്ക്കല്‍ ചന്ദ്രനായിട്ടാണ് മെഗാസ്റ്റാര്‍ ചിത്രത്തിലെത്തുന്നത്. സിനിമ പുറത്തിറങ്ങും മുന്‍പ് തന്നെ മുഖ്യമന്ത്രി കടയ്ക്കല്‍ ചന്ദ്രന്‍ പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചാ വിഷയമായിട്ടുണ്ട്.
മമ്മൂട്ടിയുടെ കഥാപാത്രത്തിന് എന്തുകൊണ്ട് കടയ്ക്കല്‍ ചന്ദ്രന്‍ എന്ന് പേരിട്ടുവെന്ന് വെളിപ്പെടുത്തുകയാണ് തിരക്കഥാകൃത്തുക്കളില്‍ ഒരാളായ സഞ്ജയ്. പലതവണ കടയ്ക്കല്‍ വഴി പോയപ്പോള്‍ ആ പേരിലെ 'പവര്‍' വല്ലാതെ ആകര്‍ഷിച്ചിരുന്നുവെന്ന് സഞ്ജയ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
'കഥാപാത്രത്തിനു 'ചന്ദ്രന്‍' എന്നു തന്നെയുള്ള പേരാണ് ആദ്യം മുതലേ പരിഗണിച്ചിരുന്നത്. എന്നാല്‍, അതിനൊപ്പം കടയ്ക്കല്‍ കൂടി ചേര്‍ത്തതോടെയാണു കഥാപാത്രത്തിനു പൂര്‍ണത വന്നത്. ചന്ദ്രന്‍ എന്ന പേരിനൊപ്പം കടയ്ക്കല്‍ എന്ന സ്ഥലപ്പേരു കൂടിയെത്തിയതോടെ കഥാപാത്രത്തിന്റെ ശക്തി ഇരട്ടിയായി'- സഞ്ജയ് പറയുന്നു.
ചിത്രം തെരഞ്ഞെടുപ്പിന് മുന്‍പ് റിലീസ് ചെയ്യാനുള്ള പദ്ധതിയിലാണ് അണിയറ പ്രവര്‍ത്തകര്‍. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത് ബോബിയും സഞ്ജയും ചേര്‍ന്നാണ്. വണ്ണിന് നിലവിലെ കേരള രാഷ്ട്രീയവുമായി ബന്ധമില്ലെന്നാണ് സംവിധായകന്‍ വെളിപ്പെടുത്തിയത്.
മമ്മൂട്ടിക്കൊപ്പം വന്‍ താരനിരയാണ് ചിത്രത്തില്‍ എത്തുന്നത്. ജോജു ജോര്‍ജ്, മുരളി ഗോപി, ശ്രീനിവാസന്‍, ബാലചന്ദ്രമേനോന്‍, രഞ്ജിത്ത്, മാമുക്കോയ, സലീംകുമാര്‍, സുരേഷ് കൃഷ്ണ, ശങ്കര്‍ രാമകൃഷ്ണന്‍, സുദേവ് നായര്‍, വിഷ്ണു ഉണ്ണിക്കൃഷ്ണന്‍, നിമിഷ സജയന്‍, ഗായത്രി അരുണ്‍, കൃഷ്ണകുമാര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
disqus,
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ