ജില്ലയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കണമെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ നിര്‍ദേശം നല്‍കി. സി എഫ് എല്‍ ടി സി കളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണം. കോവിഡ് രോഗികളുടെ മാപ്പിംഗ് കര്‍ശനമാക്കണം തുടങ്ങിയ നിര്‍ദേശങ്ങളും കലക്ടര്‍ നല്‍കി. കോവിഡ് നിയന്ത്രണങ്ങള്‍ അവലോകനം ചെയ്യാന്‍ കൂടിയ ഓണ്‍ലൈന്‍ യോഗത്തിലാണ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം.
സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ പരിശോധന ഊര്‍ജ്ജിതമാക്കി നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പിഴ ഈടാക്കണമെന്നും നിര്‍ദേശമുണ്ടായി. ഗ്രാമതലത്തില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കാനും യോഗം തീരുമാനിച്ചു.
എ ഡി എം പി.ആര്‍.ഗോപാലകൃഷ്ണന്‍, കോവിഡിന്റെ ചുമതലയുള്ള ഡോ ചിത്ര, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ