കടയ്ക്കൽ: സംസ്ഥാന കായകല്‍പ്പ അവാര്‍ഡ് കടയ്ക്കൽ താലൂക്ക് ആശുപത്രിക്കും. സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വ പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി സര്‍ക്കാര്‍ ആവിഷ്‌കരിച്ച അവാര്‍ഡാണ് കായകല്‍പ്പ.
കേരളത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ (പി.എച്ച്.സി.), സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍ (സി.എച്ച്.സി), താലൂക്ക് ആശുപത്രികള്‍, ജില്ലാ ആശുപത്രികള്‍ എന്നിവയില്‍ നിന്ന് തെരഞ്ഞെടുക്കുന്ന മികച്ച ആശുപത്രികള്‍ക്കാണ് കായകല്‍പ്പ അവാര്‍ഡ് നല്‍കുന്നത്. മത്സരത്തിൽ ആദ്യമായി പങ്കെടുത്ത് സബ് ജില്ലാതലത്തില്‍ 70 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടി ഒരു ലക്ഷം രൂപ കമന്‍ഡേഷന്‍ അവാര്‍ഡിനാണ് കടയ്ക്കൽ താലൂക്ക് ആശുപത്രി അർഹത നേടിയത്. ഇത്തരത്തിൽ ഒരു വിജയം കൈവരിക്കുന്നതിന് നേതൃത്വം നൽകിയ സൂപ്രണ്ട് ഡോ.രാജ് ഗഫൂർ സാറിനും ജീവനക്കാർക്കും അഭിനന്ദനങ്ങൾ.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ