Responsive Ad Slot

Slider

കടയ്ക്കൽ സ്വീഡ് ഫാം ജംഗ്‌ഷനിൽ ടോറസ് ലോറിയുടെ പുറകിൽ ടിപ്പർ ലോറിയിടിച്ച്

കടയ്ക്കൽ സ്വീഡ് ഫാം ജംഗ്‌ഷനിൽ ടോറസ് ലോറിയുടെ പുറകിൽ ടിപ്പർ ലോറിയിടിച്ച് ടിപ്പറിൽ കുരുങ്ങിയിരുന്ന ഡ്രൈവറെ കടയ്ക്കൽ ഫയർ & റസ്ക്യൂ ടീം രക്ഷപ്പെടുത്തി. 06
കടയ്ക്കൽ: കടയ്ക്കൽ സ്വീഡ് ഫാം ജംഗ്‌ഷനിൽ ടോറസ് ലോറിയുടെ പുറകിൽ ടിപ്പർ ലോറിയിടിച്ച് ടിപ്പറിൽ കുരുങ്ങിയിരുന്ന ഡ്രൈവറെ കടയ്ക്കൽ ഫയർ & റസ്ക്യൂ ടീം രക്ഷപ്പെടുത്തി. 06.02.2021. വൈകിട്ട് 3.15നാണ് സംഭവം. ഹൈഡ്രോളിക്ക് കട്ടർ ഉപയോഗിച്ച് ടിപ്പറിന്റെ ഭാഗങ്ങൾ കട്ട് ചെയ്താണ് ടിപ്പർ ഡ്രൈവറെ പുറത്തെടുത്തത്. ടിയാനെ ഫയർഫോഴ്സ് ആംബുലൻസിൽ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. 

ഡ്രൈവറുടെ പേരു് അജീഷ് തോട്ടക്കാട് . അസി. സ്റ്റേഷൻ ഓഫീസർ A.K . രാജേ ന്ദ്രൻ , ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ ടി.വിനോദ് കുമാർ , സീനിയർ ഫയർ & റസ്ക്യൂ ഓഫീസർമാരായ P. ബൈജു , J. നിഷാൽ , B.S. ലിജു, ഫയർ & റസ്ക്യൂ ഓഫീസർമാരായ ട . ശ്യാംകുമാർ , V.R. അഭിലാഷ്. M. അരവിന്ദൻ , ട. വിനീത്, ട . ദീപക്, T. ഷിബു എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com