കടയ്ക്കൽ: കടയ്ക്കലില്‍ ഒറ്റയ്ക്കു താമസിച്ചിരുന്ന എഴുപതുകാരനെ വീടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കടയ്ക്കല്‍ പൊതിയാരുവിള ഇഞ്ചിമുക്ക് സ്വദേശി ഗോപാലനാണ് മരിച്ചത്. മോഷണ ശ്രമത്തിനിടെ കൊല്ലപ്പെട്ടതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കേസില്‍ ഒരാളെ എരൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒറ്റയ്ക്ക് താമസിച്ചിരുന്ന ഗോപാലനെ ദിവസവും രാവിലെ മകനെത്തിയാണ് വിളിച്ചുണര്‍ത്താറ്. പതിവിവ് പോലെ പുലര്‍ച്ചെ ആറു മണിയോടെ മകനെത്തുമ്ബോള്‍ കണ്ടത് വിവസ്ത്രനായി കാലിലും കഴുത്തിലും പരുക്കുകളോടെ മരിച്ചു കിടക്കുന്ന ഗോപാലനെയാണ്. കട്ടിലിനു നേരെ മുകളിലായി ഗോപാലന്‍റെ കൈലി മുണ്ട് ഉത്തരത്തില്‍ കെട്ടിയ നിലയിലും കണ്ടെത്തി.
ഒന്നര പവന്‍ മാലയും വലിയ ടോര്‍ച്ചും കാണാതായിട്ടുണ്ട്. സംഭവ ദിവസം വൈകുന്നേരത്തോടെ ചടയമംഗലത്തെ ഒരു സ്വര്‍ണക്കടയില്‍ മാല വില്‍ക്കാനെത്തിയ ആളില്‍ സംശയം തോന്നിയ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. വില്‍ക്കാന്‍ കൊണ്ടു വന്ന മാല ഗോപാലന്‍്റെതാണെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. എന്നാല്‍ മറ്റൊരാള്‍ വില്‍ക്കാന്‍ ഏല്‍പ്പിച്ച മാലയാണെന്നാണ് കസ്റ്റഡിയിലുളള യുവാവ് പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. കേസില്‍ അന്വേഷണം തുടരുകയാണ്.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ