Responsive Ad Slot

Slider

കടയ്ക്കലിൽ നിന്ന് കാണാതായ വീട്ടമ്മയെ ആളൊഴിഞ്ഞ പുരയിടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്തി

കടയ്ക്കലില്‍ നിന്ന് കഴിഞ്ഞ ദിവസം കാണാതായ വീട്ടമ്മയെ ആളൊഴിഞ്ഞ പുരയിടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി . കടയ്ക്കല്‍ ചിങ്ങേലി ശ്രീമന്ദിരത്തില്‍ ഇന്
കടയ്ക്കൽ: കടയ്ക്കലില്‍ നിന്ന് കഴിഞ്ഞ ദിവസം കാണാതായ വീട്ടമ്മയെ ആളൊഴിഞ്ഞ പുരയിടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി . കടയ്ക്കല്‍ ചിങ്ങേലി ശ്രീമന്ദിരത്തില്‍ ഇന്ദിരാമ്മയെയാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.

കുടുംബ പ്രശ്നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാവിലെയാണ് ഇന്ദിരാമ്മ വീടുവീട്ടിറങ്ങിയത്. ഏറെ നേരമായിട്ടും മടങ്ങിയെത്താത്തിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു .

തുടര്‍ന്ന് കടയ്ക്കല്‍ പൊലീസ് കേസെടുത്ത് നടത്തിയ തെരച്ചിലിലാണ് ചടയമംഗലത്തിന് സമീപം മുരുക്കുമണ്ണില്‍ എംസി റോഡിനോട് ചേര്‍ന്നുള്ള റബ്ബര്‍തോട്ടത്തില്‍ അറുപത്തൊന്നുകാരിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.

മൃതദേഹത്തിന്റെ രണ്ട് കൈ ഞരമ്ബുകളും അറുത്ത നിലയിലായിരുന്നു. തൊട്ടടുത്തു മറ്റൊരു മരത്തിലും തൂങ്ങിമരിക്കാന്‍ ശ്രമിച്ചതിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട് . ചടയമംഗലം, കടയ്ക്കൽ സ്റ്റേഷനിലെ പോലീസുകാരുടെ നേതൃത്വത്തില്‍ മേല്‍ നടപടികള്‍ സ്വീകരിച്ചശേഷം. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com