Responsive Ad Slot

Slider

ഓര്‍മ്മ നഷ്ടപ്പെട്ട് നഗരത്തില്‍ അലഞ്ഞുതിരിഞ്ഞ് നടന്ന കടയ്ക്കൽ സ്വദേശിക്ക് സഹായഹസ്തമേകി ഡി.വൈ.എഫ്.ഐയും ട്രാക്കും

കടയ്ക്കൽ: ഓര്‍മ്മ നഷ്ടപ്പെട്ട് നഗരത്തില്‍ അലഞ്ഞുതിരിഞ്ഞ് നടന്ന വയോധികന് സഹായഹസ്തമേകി ഡി.വൈ.എഫ്.ഐയും ട്രാക്കും. കടയ്ക്കല്‍ സ്വദേശിയായ kadakkal
കടയ്ക്കൽ: ഓര്‍മ്മ നഷ്ടപ്പെട്ട് നഗരത്തില്‍ അലഞ്ഞുതിരിഞ്ഞ് നടന്ന വയോധികന് സഹായഹസ്തമേകി ഡി.വൈ.എഫ്.ഐയും ട്രാക്കും. കടയ്ക്കല്‍ സ്വദേശിയായ ഇടിക്കുള ജോസഫാണ് (92) മകനുമായി പിണങ്ങി വീടുവിട്ടിറങ്ങി നഗരത്തിലെത്തിയത്. തിരികെ വീട്ടിലേക്ക് മടങ്ങാന്‍ സാധിക്കാതെ ആശ്രാമം മൈതാനത്ത് അലഞ്ഞുതിരിഞ്ഞ് നടന്ന ജോസഫിനെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ ബോബി, ആന്‍ഡ്രൂസ് എന്നിവരാണ് കണ്ടെത്തിയത്. കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ എസ്.ഐ രാജേഷിന്റെ നിര്‍ദ്ദേശപ്രകാരം ഇവര്‍ ട്രാക്ക് വാളണ്ടിയര്‍മാരുമായി ബന്ധപ്പെട്ടു.

തുടര്‍ന്ന്‌ ജോര്‍ജ് സേവ്യര്‍, വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശരത്ചന്ദ്രന്‍ എന്നിവര്‍ ഇടപെട്ട് ട്രാക്കിന്റെ ആംബുലന്‍സ് ഏര്‍പ്പാടാക്കി.

തെക്കേവിള ഡിവിഷന്‍ കൗണ്‍സിലര്‍ ടി.പി. അഭിമന്യു, ഡി.വൈ.എഫ്.ഐ കൊല്ലം ഈസ്റ്റ് ബ്ളോക്ക് കമ്മിറ്റിയംഗം ആനന്ദവിഷ്ണു, യൂണിറ്റ് ഭാരവാഹിയായ അഖില്‍ ബാബു എന്നിവര്‍ ചേര്‍ന്ന് ജോസഫിനെ ആംബുലന്‍സില്‍ കടയ്ക്കല്‍ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു.

കണ്‍ട്രോള്‍ റൂം എസ്.ഐ ഷാജു, പൊലീസ് ഉദ്യാഗസ്ഥരായ ഷംനാദ്, ഷിനു, കടയ്ക്കല്‍ പഞ്ചായത്ത് അംഗം പ്രിജിത്, ട്രാക്ക് ആംബുലന്‍സ് ഡ്രൈവര്‍ അമീന്‍ എന്നിവര്‍ നടത്തിയ അന്വേഷണത്തില്‍ ജോസഫിന്റെ ബന്ധുക്കളെ കണ്ടെത്തുകയും വീട്ടിലെത്തിക്കുകയും ചെയ്തു. ഇദ്ദേഹത്തിന്റെ മകനുമായി ബന്ധപ്പെട്ട് സംരക്ഷണവും ചികിത്സയും ഉറപ്പാക്കിയതായി കടയ്ക്കല്‍ പൊലീസ് അറിയിച്ചു.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com