Responsive Ad Slot

Slider

ഇട്ടിവ കോട്ടുക്കല്‍ വില്ലേജുകളിലെ വയലിക്കോയ തങ്ങള്‍ കൈവശ ഭൂമി പ്രശ്നത്തിന് പരിഹാരം

പതിറ്റാണ്ടുകളായി നിലനിന്നിരുന്ന ഇട്ടിവ കോട്ടുക്കല്‍ വില്ലേജുകളിലെ വയലിക്കോയ തങ്ങള്‍ കൈവശ ഭൂമി പ്രശ്നത്തിന് പരിഹാരം കണ്ടുകൊണ്ടുള്ള തീരുമാനമാണ് സര്‍ക്കാ

പതിറ്റാണ്ടുകളായി നിലനിന്നിരുന്ന ഇട്ടിവ കോട്ടുക്കല്‍ വില്ലേജുകളിലെ വയലിക്കോയ തങ്ങള്‍ കൈവശ ഭൂമി പ്രശ്നത്തിന് പരിഹാരം കണ്ടുകൊണ്ടുള്ള തീരുമാനമാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ഇതോട് കൂടി മണ്ഡലത്തിലെ വേങ്ങൂര്‍പട്ടയ പ്രശ്നം, കുട്ടിനാട് പട്ടയപ്രശ്നം ഇവയെല്ലാം പരിഹൃതമായതുപോലെ ഞാന്‍ ജനപ്രതിനിധിയായ നാള്‍മുതല്‍ തുടര്‍ച്ചയായി നടത്തിവരുന്ന പരിശ്രമങ്ങള്‍ക്കൊടുവില്‍ വയലിക്കോയ ഭൂമി പ്രശ്നത്തില്‍ പര്‍ച്ചേസ് സര്‍ട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തില്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ കൊട്ടാരക്കര തഹസില്‍ദാരെ ചുമതലപ്പെടുത്തിയാണ് റവന്യൂ വകുപ്പ് ഉത്തരവിറക്കിയിരിക്കുന്നത്. 

ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് തര്‍ക്ക വിതര്‍ക്ക പ്രശ്നങ്ങള്‍ ഈ രണ്ടു വില്ലേജുകളിലും ഉടലെടുത്ത ശേഷം ജനപ്രതിനിധി എന്ന നിലയില്‍ തുടര്‍ച്ചയായി ഈ വിഷയങ്ങളില്‍ ഇടപെട്ട് പരിഹാരം കാണാനുള്ള പരിശ്രമമാണ് നടത്തിവന്നത്. ഇക്കാര്യത്തിനായി സംസ്ഥാന സര്‍ക്കാരും ബഹു.റവന്യൂ വകുപ്പ് മന്ത്രിയും അഡീഷണല്‍ അഡ്വക്കേറ്റ് ജെനറലും കൊല്ലം ജില്ലയിലെ റവന്യൂ ഭരണകൂടവും ജനപക്ഷത്ത് നിന്നുള്ള നിരവധി ഇടപെടലുകള്‍ നടത്തിയിരുന്നു. ഇട്ടിവ കോട്ടുക്കല്‍ വില്ലേജ് മേഖലകളിലെ കക്ഷി രാഷ്ട്രീയ ഭേദമന്യേ ജനപ്രതിനിധികളും രാഷ്ട്രീയ പ്രവര്‍ത്തകരും അഭ്യുദയ കാംക്ഷികളും പൂര്‍ണ്ണ പിന്തുണയാണ് നല്കിയിരുന്നത്. 
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com