പൊതുജനങ്ങള്‍ക്ക് നേരിട്ട് ചന്ദനത്തടി ലഭ്യമാക്കുന്നതിനായി കുളത്തൂപ്പുഴ സര്‍ക്കാര്‍ തടി ഡിപ്പോയോടനുബന്ധിച്ച് നിര്‍മിച്ച സ്‌ട്രോങ്ങ് റൂമിന്റെ ഉദ്ഘാടനം വനംവകുപ്പ് മന്ത്രി കെ രാജു നിര്‍വഹിച്ചു. സംസ്ഥാനത്ത് തന്നെ ഇത്തരത്തിലുള്ള നൂതന സംരംഭമാണ് കുളത്തൂപ്പുഴയില്‍ ആരംഭിച്ചിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു.
48.328 ലക്ഷം രൂപ ചെലവിലാണ് സ്‌ട്രോങ്ങ് റൂം നിര്‍മിച്ചത്. ഇതില്‍ 40.01 ലക്ഷം രൂപ ചെലവഴിച്ചാണ് ചന്ദന ഗോഡൗണ്‍ അല്ലെങ്കില്‍ സ്‌ട്രോങ്ങ് റൂം, ചന്ദന ക്ലീനിംഗ് ഷെഡ്, ചുറ്റുമതില്‍ എന്നിവ നിര്‍മിച്ചിട്ടുള്ളത്. ചന്ദന ഗോഡൗണിന് 87.5 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണവും ചന്ദന ക്ലീനിങ് ഷെഡിന് 112.75 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണവുമുണ്ട്. 122 മീറ്റര്‍ നീളത്തില്‍ ചുറ്റുമതിലും നിര്‍മിച്ചിട്ടുണ്ട്.
അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധാ രാജേന്ദ്രന്‍ അധ്യക്ഷയായി.
ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ റീന ഷാജഹാന്‍, ഇ കെ സുധീര്‍, ജില്ലാ പഞ്ചായത്ത് അംഗം കെ അനില്‍കുമാര്‍, കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് അംഗം പി ജയകൃഷ്ണന്‍, ഫോറസ്റ്റ് പ്ലാനിങ് ആന്റ് ഡെവലപ്‌മെന്റ് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ദേവേന്ദ്രകുമാര്‍ വര്‍മ, ദക്ഷിണ മേഖല ഫോറസ്റ്റ് ചീഫ് കണ്‍സര്‍വേറ്റര്‍ സഞ്ജയന്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ