കടയ്ക്കൽ: തദ്ദേശ തെരെഞ്ഞെടുപ്പിന് ശേഷം കിഴക്കൻ മേഖലയിൽ കോവിഡ് ആശങ്ക. നിരവധി സ്ഥാനാർഥികൾക്ക് കോവിഡ് കഴിഞ്ഞ ദിവസങ്ങളിൽ സ്ഥിരീകരിച്ചു. ചിതറ പഞ്ചായത്തിലെ ചക്കമല വാർഡിൽ നിന്ന് മത്സരിച്ച മറ്റൊരു സ്ഥാനാർത്ഥിക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ദിവസങ്ങൾക്കു മുമ്പ് ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ മത്സരിച്ച സ്ഥാനാർത്ഥിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
കടയ്ക്കൽ സർക്കിൾ ഇൻസ്പെക്ടർ, എസ് ഐ ഉൾപ്പെടെ രണ്ട് പോലീസുകാർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കൂടുതൽ പോലീസുകാർ ഇന്ന് ആന്റിജൻ പരിശോധന നടത്തിയെങ്കിലും ആർക്കും പോസിറ്റീവ് സ്ഥിരീകരിച്ചിട്ടില്ല. സ്ഥാനാർഥികൾക്കും അവരുടെ ചീഫ് ഏജന്റ്റുമാർക്കും ഇന്ന് മടത്തറ, മാങ്കോട് ആരോഗ്യ കേന്ദ്രത്തിലും കിഴക്കുംഭാഗം സബ് സെന്ററിലും ആന്റിജൻ ടെസ്റ്റ് നടത്തിയിരുന്നു
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ