Responsive Ad Slot

Slider

പുതുവത്സരാഘോഷങ്ങളുമായി ബന്ധപ്പെട്ട് കൊല്ലം റൂറല്‍ ജില്ലയില്‍ സുരക്ഷ ശക്തമാക്കി

കൊല്ലം റൂറൽ ജില്ലയിൽ പുതുവത്സരാഘോഷം പ്രമാണിച്ച് കർശന സുരക്ഷ ഒരുക്കിയിട്ടുള്ളതായി കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി ആർ.ഇളങ്കോ ഐ.പി.എസ്.അറിയിച്ചു. വിനോദസ
കൊട്ടാരക്കര: കൊല്ലം റൂറൽ ജില്ലയിൽ പുതുവത്സരാഘോഷം പ്രമാണിച്ച് കർശന സുരക്ഷ ഒരുക്കിയിട്ടുള്ളതായി കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി ആർ.ഇളങ്കോ ഐ.പി.എസ്.അറിയിച്ചു. വിനോദസഞ്ചാര മേഖലകള്‍, ബാര്‍ ഹോട്ടലുകള്‍, ബിവറേജ് ഔട്ട്ലെറ്റുകള്‍, റയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍റുകള്‍ എന്നിവ കേന്ദ്രീകരിച്ച് ശക്തമായ പട്രോളിംഗ് ഏര്‍പ്പെടുത്തിയിട്ടുളളതായും ലഹരി വസ്തുക്കള്‍ വ്യാജചാരായം തുടങ്ങിയവയുടെ കടത്തലും വിപണനവും തടയുന്നതിലേയ്ക്കായി എക്സൈസ് വകുപ്പുമായി ചേര്‍ന്ന് പോലീസ് ഡാന്‍സഫ് ടീം, ഡോഗ് സ്ക്വാഡ് എന്നിവയുടെ സംയുക്ത പരിശോധനകള്‍ പുതുവൽസര ദിനത്തോടനുബന്ധിച്ച് നടത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. 

മദ്യപിച്ചും അലക്ഷ്യമായും മറ്റും വാഹനം ഓടിക്കുന്നവരുടെ വാഹനങ്ങൾ പിടിച്ചെടുത്ത് കോടതിയിൽ സമർപ്പിക്കാൻ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. യാതൊരുകാരണവശാലും ഇത്തരം വാഹനങ്ങൾ‌ സ്റ്റേഷൻ ജാമ്യത്തിൽ നൽകേണ്ടതില്ല എന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. പുതുവത്സരാഘോഷങ്ങള്‍ കഴിഞ്ഞ് വരുന്നവരുടെ വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് ഒഴിവാക്കുന്നതിലേയ്ക്കായി മോട്ടോര്‍ വാഹന വകുപ്പുമായി ചേര്‍ന്ന് ശക്തമായ വാഹന പരിശോധനകള്‍ ഏര്‍പ്പെടുത്തിയിട്ടുളളതാണ്. പുതുവത്സരാഘോഷങ്ങള്‍ നടക്കാന്‍ സാധ്യതയുളള ക്ലബുകള്‍, റസ്റ്റോറന്‍റുകള്‍, തുടങ്ങിയവയെല്ലാം കോവിഡ്-19 മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് മാത്രം ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നതിന് കര്‍ശന നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുളളതാണ്. മാർ​​​ഗ്​ഗ നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരായി കർശന നിയമ നടപടികൾ സ്വീകരിക്കുന്നതാണ്. 

എം.സി റോഡ്, എന്‍.എച്ച് 744 എന്നിവ കേന്ദ്രീകരിച്ച് 31.12.2020 രാത്രി 08.00 മണി മുതല്‍ 01.01.2021 പുലർച്ചെ 04.00 മണി വരെ പോലീസ് വകുപ്പും മോട്ടോര്‍ വാഹന വകുപ്പും ചേര്‍ന്ന് ശക്തമായ വാഹന പരിശോധന നടത്താൻ നിർദ്ദേശം നൽകിയിട്ടുള്ളതാണ്. നിയന്ത്രണവിധേയമല്ലാത്തതും അനുമതിയില്ലാത്തതുമായ ആള്‍ക്കൂട്ടങ്ങളോട് കൂടിയ ആഘോഷങ്ങളും , ഡി.ജെ പാര്‍ട്ടികളും മറ്റും കര്‍ശനമായി നിരോധിച്ചിട്ടുളളതാണ്.

പൊതുസ്ഥലങ്ങളിലും മറ്റും കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണെന്നും പോലീസ് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളുമായി എല്ലാവരും സഹകരിക്കണമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com